Sports
അഹമ്മദാബാദ്: ഐസിസി ട്വന്റി 20 ലോകകപ്പിൽ ന്യൂസിലൻഡിനെതിരായ മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബൗളിംഗ് തെരഞ്ഞെടുത്തു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഏഴ് മുതലാണ് മത്സരം.
ഇരു ടീമുകളും മൂന്നാം വിജയം ലക്ഷ്യമിട്ടാണ് കളത്തിലിറങ്ങുന്നത്. ആദ്യ മത്സരത്തിൽ അഫ്ഗാനിസ്ഥാനെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ച കിവീസ് രണ്ടാം മത്സരത്തിൽ യുഎഇയെ 10 വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്.
ദക്ഷിണാഫ്രിക്ക കാനഡയെ ആണ് ആദ്യം പരാജയപ്പെടുത്തിയത്. 57 റൺസിനാണ് ദക്ഷിണാഫ്രിക്ക കാനഡയെ തോൽപ്പിച്ചത്. രണ്ടാം മത്സരത്തിൽ അഫ്ഗാനിസ്ഥാനെ ആവേശകരമായ സൂപ്പർ ഓവറിലാണ് ദക്ഷിണാഫ്രിക്ക വീഴ്ത്തിയത്. ഗ്രൂപ്പ് ഡിയിൽ ന്യൂസിലൻഡ് ഒന്നാം സ്ഥാനത്തും ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനത്തുമാണുള്ളത്.
ടീം ദക്ഷിണാഫ്രിക്ക: എയ്ഡൻ മാർക്രം (ക്യാപ്റ്റൻ), ക്വിന്റൺ ഡികോക്ക് (വിക്കറ്റ് കീപ്പർ), റയാൻ റിക്കിൾടൺ, ഡിവാൾഡ് ബ്രെവിസ്, ഡേവിഡ് മില്ലർ, ട്രിസ്റ്റ്യൻ സ്റ്റബ്സ്, മാർക്കോ യാൻസൻ, കോർബിൻ ബോഷ്, കഗീസോ റബാഡ, കേശവ് മഹാരാജ്, ലുംഗി എൻഗിഡി.
ടീം ന്യൂസിലൻഡ്: ഫിൻ അലൻ, ടിം സൈഫർട്ട് (വിക്കറ്റ് കീപ്പർ), രചിൻ രവീന്ദ്ര, ഗ്ലെൻ ഫിലിപ്സ്, മാർക് ചാപ്മാൻ, ഡാരിൽ മിച്ചൽ, മിച്ചൽ സാന്റ്നർ (ക്യാപ്റ്റൻ), ജെയിംസ് നീഷാം, മാറ്റ് ഹെൻറി, ലോക്കി ഫെർഗൂസൺ, ജേക്കബ് ഡഫി.
Sports
അഹമ്മദാബാദ്: ഐസിസി ട്വന്റി 20 ലോകകപ്പിൽ ന്യൂസിലൻഡ് ഇന്ന് ദക്ഷിണാഫ്രിക്കയെ നേരിടും. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വൈകുന്നേരം ഏഴ് മുലതാണ് മത്സരം.
ഇരു ടീമുകളും മൂന്നാം വിജയം ലക്ഷ്യമിട്ടാണ് കളത്തിലിറങ്ങുന്നത്. ആദ്യ മത്സരത്തിൽ അഫ്ഗാനിസ്ഥാനെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ച കിവീസ് രണ്ടാം മത്സരത്തിൽ യുഎഇയെ 10 വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്.
ദക്ഷിണാഫ്രിക്ക കാനഡയെ ആണ് ആദ്യം പരാജയപ്പെടുത്തിയത്. 57 റൺസിനാണ് ദക്ഷിണാഫ്രിക്ക കാനഡയെ തോൽപ്പിച്ചത്. രണ്ടാം മത്സരത്തിൽ അഫ്ഗാനിസ്ഥാനെ ആവേശകരമായ സൂപ്പർ ഓവറിലാണ് ദക്ഷിണാഫ്രിക്ക വീഴ്ത്തിയത്. ഗ്രൂപ്പ് ഡിയിൽ ന്യൂസിലൻഡ് ഒന്നാം സ്ഥാനത്തും ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനത്തുമാണുള്ളത്.
Sports
ചെന്നൈ: ട്വന്റി20 ലോകകപ്പിൽ അഫ്ഗാനിസ്ഥാനെ അഞ്ചുവിക്കറ്റിന് വീഴ്ത്തി ന്യൂസിലൻഡ്. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാൻ ഉയർത്തിയ 183 റൺസ് വിജയലക്ഷ്യം 17.5 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ കിവീസ് മറികടന്നു.
അർധസെഞ്ചുറി നേടിയ ടിം സീഫർട്ടിന്റെ ഇന്നിംഗ്സാണ് കിവീസിന് വിജയം സമ്മാനിച്ചത്. 42 പന്തിൽ ഏഴു ബൗണ്ടറികളും മൂന്നു സിക്സറുമുൾപ്പെടെ 65 റൺസെടുത്ത സീഫർട്ടാണ് കിവീസ് നിരയിലെ ടോപ് സ്കോറർ.
അതേസമയം, ഗ്ലെൻ ഫിലിപ്സ് (25 പന്തിൽ 42), മാർക്ക് ചാപ്മാൻ (28), ഡാരിൽ മിച്ചൽ (25) എന്നിവരും ഭേദപ്പെട്ട സംഭാവനകൾ നല്കി. അഫ്ഗാനു വേണ്ടി മുജീബ്-ഉർ റഹ്മാൻ രണ്ടുവിക്കറ്റ് വീഴ്ത്തിയപ്പോൾ അസ്മത്തുള്ള ഒമർസായ്, റാഷിദ് ഖാൻ, മുഹമ്മദ് നബി എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ, ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത അഫ്ഗാനിസ്ഥാൻ അർധസെഞ്ചുറി നേടിയ ഗുൽബാദിൻ നായിബിന്റെ (63) കരുത്തിലാണ് ഭേദപ്പെട്ട സ്കോറിലെത്തിയത്. റഹ്മാനുള്ള ഗുർബാസ് (27), സെദിഖുള്ള അടൽ (29), ദർവിഷ് റസൂലി (20) എന്നിവർ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.
ന്യൂസിലൻഡിനു വേണ്ടി ലോക്കി ഫെർഗൂസൺ രണ്ടുവിക്കറ്റ് വീഴ്ത്തിയപ്പോൾ മാറ്റ് ഹെന്റി, ജേക്കബ് ഡഫി, രചിൻ രവീന്ദ്ര എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
ചെന്നൈ: ട്വന്റി20 ലോകകപ്പ് ഗ്രൂപ്പ് ഡി മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരേ ന്യൂസിലൻഡിന് 183 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാൻ നിശ്ചിത 20 ഓവറിൽ ആറുവിക്കറ്റ് നഷ്ടത്തിൽ 182 റൺസെടുത്തു.
അർധസെഞ്ചുറി നേടിയ ഗുൽബാദിൻ നായിബിന്റെ (63) കരുത്തിലാണ് അഫ്ഗാൻ ഭേദപ്പെട്ട സ്കോറിലെത്തിയത്. റഹ്മാനുള്ള ഗുർബാസ് (27), സെദിഖുള്ള അടൽ (29), ദർവിഷ് റസൂലി (20) എന്നിവർ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.
ന്യൂസിലൻഡിനു വേണ്ടി ലോക്കി ഫെർഗൂസൺ രണ്ടുവിക്കറ്റ് വീഴ്ത്തിയപ്പോൾ മാറ്റ് ഹെന്റി, ജേക്കബ് ഡഫി, രചിൻ രവീന്ദ്ര എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
തിരുവനന്തപുരം: ന്യൂസിലൻഡിനെതിരായ ട്വന്റി 20 പരമ്പരയിലെ അഞ്ചാം മത്സരത്തിൽ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 271 റൺസാണ് എടുത്തത്.
വെടിക്കെട്ട് സെഞ്ചുറി നേടിയ ഇഷാൻ കിഷന്റെയും അർധ സെഞ്ചുറി നേടിയ നായകൻ സൂര്യകുമാർ യാദവിന്റെയും മികച്ച പ്രകടനം പുറത്തെടുത്ത ഹാർദിക്ക് പാണ്ഡ്യയുടെയും മികവിലാണ് ഇന്ത്യ കൂറ്റൻ സ്കോർ പടുത്തുയർത്തിയത്.
43 പന്തിൽ 103 റൺസാണ് ഇഷാൻ കിഷൻ എടുത്തത്. ആറ് ബൗണ്ടറിയും പത്ത് സിക്സും അടങ്ങുന്നതായിരുന്നു ഇഷാന്റെ ഇന്നിംഗ്സ്. സൂര്യകുമാർ യാദവ് 63 റൺസാണ് സ്കോർ ചെയ്തത്. 30 പന്തിൽ നാല് ഫോറും ആറ് സിക്സും അടങ്ങുന്നതായിരുന്നു സൂര്യയുടെ ഇന്നിംഗ്സ്.
17 പന്തിൽ 42 റൺസാണ് ഹാർദിക് പാണ്ഡ്യ എടുത്തത്. ഒരു ഫോറും നാല് സിക്സും ഹാർദിക് അടിച്ചെടുത്തു. 30 റൺസെടുത്ത അഭിഷേക് ശർമയും തിളങ്ങി.
ന്യസിലൻഡിന് വേണ്ടി ലോക്ക് ഫെർഗൂസൻ രണ്ട് വിക്കറ്റ് എടുത്തു. ജേക്കബ് ഡഫി, കൈൽ ജാമിസൺ, മിച്ചൽ സാന്റ്നർ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ടി20 ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും ഉയർന്ന മൂന്നാമത്തെ സ്കോറാണിത്.
Sports
തിരുവനന്തപുരം: ന്യൂസിലൻഡിനെതിരായ ട്വന്റി 20 പരന്പരിയിൽ മോശം ഫോം തുടർന്ന് മലയാളി താരം സഞ്ജു സാംസൺ. തിരുവനന്തപുരം കാര്യവട്ടം നടക്കുന്ന അഞ്ചാം മത്സരത്തിലും സഞ്ജു നിരാശപ്പെടുത്തിയിരിക്കുകയാണ്.
ആറ് റൺസെടുത്ത് പുറത്തായിരിക്കുകയാണ് സഞ്ജു. ആറ് പന്ത് നേരിട്ട സഞ്ജുവിന് ഒരു ബൗണ്ടറി മാത്രമാണ് നേടാനായത്. ലോക്കി ഫെർഗൂസണാണ് സഞ്ജുവിനെ പുറത്താക്കിയത്. ലോക്കിയുടെ പന്ത് ഉയർത്തി അടിച്ച സഞ്ജുവിനെ ബെവൺ ജേക്കബ്സ് ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു.
ഇതോടെ സഞ്ജുവിന്റെ ടി20 ലോകകപ്പ് പ്രതീക്ഷയും മങ്ങിയിരിക്കുകയാണ്. ഇന്നത്തെ മത്സരത്തിൽ ഇഷാൻ കിഷൻ തിളങ്ങിയാൽ വിക്കറ്റ് കീപ്പറായി ഇഷാന് ആദ്യ പരിഗണന കിട്ടാനാണ് സാധ്യത.
Sports
വിശാഖപട്ടണം: ന്യൂസിലൻഡിനെതിരായ ട്വന്റി20 ക്രിക്കറ്റ് പരമ്പരയിലെ നാലമത്തെ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ഫിൽഡിംഗ് തെരഞ്ഞെടുത്തു. ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു.
ബാറ്റർ ഇഷാൻ കിഷനു പകരം ബൗളർ അർഷദീപ് സിംഗിനെ ടീമിലുൾപ്പെടുത്തിയാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്. അതേസമയം കൈൽ ജാമിസനു പകരം സക്കറി ഫൗൾക്സിനെ ടീമിൽ ഉൾപ്പെടുത്തിയാണ് ന്യൂസിലൻഡ് ഇന്ന് കളത്തിലിറങ്ങുന്നത്.
ന്യൂസിലൻഡ് (പ്ലേയിംഗ് ഇലവൻ): ഡെവണ്‍ കോണ്‍വേ, ടിം സീഫെർട്ട്, രച്ചിൻ രവീന്ദ്ര, ഗ്ലെൻ ഫിലിപ്സ്, മാർക്ക് ചാപ്മാൻ, ഡാരിൽ മിച്ചൽ, മിച്ചൽ സാന്റ്നർ, സക്കറി ഫൗൾക്സ്, മാറ്റ് ഹെൻറി, ഇഷ് സൗധി, ജേക്കബ് ഡഫി.
ഇന്ത്യ (പ്ലേയിംഗ് ഇലവൻ): സഞ്ജു സാംസണ്, അഭിഷേക് ശർമ, സൂര്യകുമാർ യാദവ്, ശിവം ദുബെ, ഹാർദിക് പാണ്ഡ്യ, റിങ്കു സിംഗ്, ഹർഷിത് റാണ, രവി ബിഷ്ണോയ്, അർഷദീപ് സിംഗ്്, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ.
Sports
ഗോഹട്ടി: ഐസിസി പുരുഷ ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റ് കിരീടം നിലനിര്‍ത്തുക എന്ന ലക്ഷ്യവുമായി അവസാനവട്ട ഒരുക്കം നടത്തുന്ന ടീം ഇന്ത്യയുടെ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് സഹതാരം ഇഷാന് കിഷനെ മുക്തകണ്ഡം പ്രശംസിച്ചു.
റായ്പുരില്‍ നടന്ന രണ്ടാം ട്വന്റി-20യില്‍ മൂന്നാം നമ്പറായി ക്രീസിലെത്തിയ ഇഷാന് 32 പന്തില്‍ നാല് സിക്സും 11 ഫോറും അടക്കം 76 റണ്‍സ് നേടിയിരുന്നു. 237.50 സ്ട്രൈക്ക് റേറ്റിലായിരുന്നു ഇഷാന്റെ ബാറ്റിംഗ്. പ്ലെയര്‍ ഓഫ് ദ മാച്ച് ആയതും ഇഷാന്തന്നെ.
ഇഷാന്റെ പവര്‍പ്ലേ
209 റണ്‍സ് എന്ന കൂറ്റന്‍ ലക്ഷ്യം പിന്തുടരാന് ക്രീസിലെത്തിയ ഇന്ത്യക്ക് ആറ് റണ്‍സ് എടുക്കുന്നതിനിടെ രണ്ട് ഓപ്പണര്‍മാരെയും നഷ്ടപ്പെട്ടു. തുടര്‍ന്നായിരുന്നു ഇഷാന്റെ വെടിക്കെട്ട്. ടീം ഇന്ത്യ, ബാറ്റര്‍മാരില്‍നിന്ന് പ്രതീക്ഷിക്കുന്നത് ഇത്തരം പ്രകടനങ്ങളാണെന്ന് മത്സരശേഷം മാധ്യമങ്ങള്‍ക്കു മുന്നിലെത്തിയ സൂര്യകുമാര്‍ യാദവ് വ്യക്തമാക്കി.
31-5; പരമ്പര നേടാന്‍
2024 ട്വന്റി-20 ലോകകപ്പിനുശേഷം ഈ ഫോര്‍മാറ്റില്‍ ഇന്ത്യയുടെ ജയ-പരാജയ കണക്ക് 31-5 എന്നതാണ്. ലോകത്തില്‍ മറ്റൊരു ടീമിനും എത്തിപ്പിടിക്കാനാക്കാ ജയ-പരാജയ കണക്ക്. സ്വന്തം മണ്ണില്‍ ട്വന്റി-20 കിരീടം മോഹിക്കുന്ന ഇന്ത്യക്ക്, ലോകകപ്പിനു മുമ്പായുള്ള അവസാന മത്സരങ്ങളാണ് ന്യൂസിലന്‍ഡിന് എതിരായ പരമ്പരയിലേത്. അഞ്ച് മത്സര പരമ്പരയിലെ മൂന്നാം മത്സരം ഇന്നു ഗോഹട്ടിയില്‍ നടക്കും.
Sports
ബുലാവായോ: അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റിൽ ന്യൂസിലൻഡിനെതിരായ മത്സരത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. ഇന്ന് നടന്ന മത്സരത്തിൽ ഏഴ് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്.
ഡിഎൽഎസ് അനുസരിച്ച് പുതുക്കി നിശ്ചയിച്ച 130 റൺസ് വിജയലക്ഷ്യം 13.3 ഓവറിൽ ഇന്ത്യ മറികടന്നു. ക്യാപ്റ്റൻ ആയുഷ് മാത്രെയുടെ അർധ സെഞ്ചുറിയുടെയും വൈഭവ് സൂര്യവൻഷിയുടെ മികച്ച ഇന്നിംഗ്സിന്റെയും ബലത്തിലാണ് ഇന്ത്യ അനായാസമായി വിജയലക്ഷ്യം മറികടന്നത്.
ആയുഷ് മാത്രെ 53 റൺസാണ് എടുത്തത്. 27 പന്തിൽ രണ്ട് ബൗണ്ടറിയും ആറ് സിക്സും അടങ്ങുന്നതായിരുന്നു ആയുഷിന്റെ ഇന്നിംഗ്സ്. വൈഭവ് സുര്യവൻഷി 40 റൺസാണ് സ്കോർ ചെയ്തത്. രണ്ട് ബൗണ്ടറിയും മൂന്ന് സിക്സും താരം അടിച്ചെടുത്തിരുന്നു.
ന്യൂസിലൻഡിന് വേണ്ടി മേസൺ ക്ലർക്ക്, ജസ്കരൺ സന്ധു, സെൽവിൻ സഞ്ജയ് എന്നിവർ ഓരോ വിക്കറ്റ് വീതമെടുത്തു. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 36.2 ഓവറിൽ 135 റൺസിൽ ഓൾഔട്ടാവുകയായിരുന്നു. എന്നാൽ ഡിഎൽഎസ് അനുസരിച്ച് വിജയലക്ഷ്യം പുതിക്കി നിശ്ചയിക്കുകയായിരുന്നു.
37 റൺസെടുത്ത കല്ലം സാംസണാണ് ന്യൂസിലൻഡിന്റെ ടോപ്സ്കോറർ. സെൽവിൽ സഞ്ജയ് 28 റൺസും ജേക്കബ് കോട്ടർ 23 റൺസും എടുത്തു. മറ്റാർക്കും ന്യൂസിലൻഡ് നിരയിൽ തിളങ്ങാനായില്ല.
ഇന്ത്യയ്ക്ക് വേണ്ടി നാല് വിക്കറ്റ് വീഴ്ത്തിയ ആർ.എസ്. അംബ്രിഷും മൂന്ന് വിക്കറ്റെടുത്ത ഹെനിൽ പട്ടേലും ചേർന്നാണ് കിവീസിനെ തകർത്തത്. ഖിലാൻ പട്ടേൽ, മുഹമ്മദ് ഇനാൻ, കനിഷ്ക് ചൗഹാൻ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
ബുലാവായോ: അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ ന്യൂസിലൻഡ് തകർന്നടിഞ്ഞു. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 36.2 ഓവറിൽ 135 റൺസിൽ ഓൾഔട്ടാവുകയായിരുന്നു.
37 റൺസെടുത്ത കല്ലം സാംസണാണ് ന്യൂസിലൻഡിന്റെ ടോപ്സ്കോറർ. സെൽവിൽ സഞ്ജയ് 28 റൺസും ജേക്കബ് കോട്ടർ 23 റൺസും എടുത്തു. മറ്റാർക്കും ന്യൂസിലൻഡ് നിരയിൽ തിളങ്ങാനായില്ല.
ഇന്ത്യയ്ക്ക് വേണ്ടി നാല് വിക്കറ്റ് വീഴ്ത്തിയ ആർ.എസ്. അംബ്രിഷും മൂന്ന് വിക്കറ്റെടുത്ത ഹെനിൽ പട്ടേലും ചേർന്നാണ് കിവീസിനെ തകർത്തത്. ഖിലാൻ പട്ടേൽ, മുഹമ്മദ് ഇനാൻ, കനിഷ്ക് ചൗഹാൻ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
ബുലവായോ: അണ്ടർ 19 ലോകകപ്പിൽ ന്യസിലൻഡിനെതിരെ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുത്തു. നേരത്തെ മഴയെ തുടർന്ന് ടോസ് വൈകിയിരുന്നു.
സിംബാബ്വെയിലെ ബുലവായോയിലുള്ള ക്യൂൻസ് സ്പോർട്സ് കോംപ്ലക്സാണ് വേദി. തുടർച്ചയായ മൂന്നാം ജയമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.
ആയുഷ് മാത്രെ നയിക്കുന്ന ടീം ഇന്ത്യയിൽ വൈഭവ് സൂര്യവൻഷി, വിഹാൻ മൽഹോത്ര, ആരോൺ ജോർജ്, അഭിഗ്യാൻ കുണ്ഡു എന്നീ മികച്ച താരങ്ങളും അണിനിരക്കുന്നുണ്ട്. ആദ്യ ജയം ലക്ഷ്യമിട്ടാണ് ന്യൂസിലൻഡ് ഇറങ്ങുന്നത്.
ടീം ഇന്ത്യ: ആയുഷ് മാത്രെ (നായകൻ), വൈഭവ് സൂര്യവൻഷി, വേദാന്ത് ത്രിവേദി, വിഹാൻ മൽഹോത്ര, അബിഗ്യാൻ കുണ്ഡു (വിക്കറ്റ് കീപ്പർ), ആരോൺ ജോർജ്, കനിഷ്ക് ചൗഹാൻ, ആർ. എസ്. അംബ്രിഷ്, ഖിലാൻ പട്ടേൽ, ഹെനിൽ പട്ടേൽ, മുഹമ്മദ് ഇനാൻ.
ടീം ന്യൂസിലൻഡ്: ആര്യൻ മാൻ, ഹ്യൂഗോ ബോഗ്യൂ, ടോം ജോൺസ് ( ക്യാപ്റ്റൻ), സ്നേഹിത് റെഡ്ഢി, മാർക്കോ ആൽപെ (വിക്കറ്റ് കീപ്പർ), ജേക്കബ് കോട്ടർ, ജസ്കരൻ സന്ധു, കല്ലം സാംസൺ, ഫ്ലൈൻ മോറി, സെൽവിൻ സഞ്ജയ്, മാസൺ ക്ലർക്ക്.
Sports
ബുലാവായോ: അണ്ടർ 19 ലോകകപ്പിലെ ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള മത്സരത്തിലെ ടോസ് വൈകുന്നു. കനത്ത മഴയെ തുടർന്നാണ് ടോസ് വൈകുന്നത്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നിനാണ് മത്സരം ആരംഭിക്കേണ്ടിയിരുന്നത്.
സിംബാബ്വെയിലെ ബുലവായോയിലുള്ള ക്യൂൻസ് സ്പോർട്സ് കോംപ്ലക്സാണ് വേദി. ആദ്യ മത്സരത്തിൽ അമേരിക്കയെയും രണ്ടാം മത്സരത്തിൽ ബംഗ്ലാദേശിനെയും തോൽപ്പിച്ചെത്തുന്ന ടീം ഇന്ത്യ മികച്ച ഫോമിലാണ്. തുടർച്ചയായ മൂന്നാം ജയമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.
ആയുഷ് മാത്രെ നയിക്കുന്ന ടീം ഇന്ത്യയിൽ വൈഭവ് സൂര്യവൻഷി, വിഹാൻ മൽഹോത്ര, ആരോൺ ജോർജ്, അഭിഗ്യാൻ കുണ്ഡു എന്നീ മികച്ച താരങ്ങളും അണിനിരക്കുന്നുണ്ട്.
ന്യൂസിലൻഡ് ആദ്യ ജയം ലക്ഷ്യമിട്ടാണ് കളത്തിലിറങ്ങുന്നത്. അവരുടെ ആദ്യ രണ്ട് മത്സരങ്ങളും മഴയെ തുടർന്ന് ഉപേക്ഷിച്ചിരുന്നു.
International
വെല്ലിംഗ്ടൺ: വടക്കൻ ന്യൂസിലൻഡിലുണ്ടായ മണ്ണിടിച്ചിലുകളിൽ രണ്ടു പേർ മരിക്കുകയും ഒട്ടേറെപ്പേരെ കാണാതാവുകയും ചെയ്തു. ദിവസങ്ങളായി പെയ്യുന്ന മഴയാണ് ദുരന്തത്തിനു കാരണം. ചില സ്ഥലങ്ങളിൽ 30 മണിക്കൂറിനിടെ 29 സെന്റിമീറ്റർ മഴ ലഭിച്ചു.
വടക്കൻ ദ്വീപിലെ ബേ ഓഫ് പ്ലെന്റി മേഖലയിൽ മൗണ്ട് മൗംഗനൂയി, വെൽക്കംബേ, വാർക്ക് വർത്ത് പ്രദേശങ്ങളാണ് കെടുതികൾ നേരിടുന്നതെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. കാണാതായവരിൽ കുട്ടികളും ഉൾപ്പെടുന്നു. ആയിരക്കണക്കിനു വീടുകളിൽ വൈദ്യുതി ഇല്ലാതായി
Sports
തിരുവനന്തപുരം: കാര്യവട്ടം അന്താരാഷ്ട്ര ക്രിക്കറ്റ് ആവേശത്തിലേക്ക്. 31 ന് നടക്കുന്ന ഇന്ത്യ x ന്യൂസിലാൻഡ് ട്വന്റി-20 മത്സരത്തിന്റെ ടിക്കറ്റ് വിൽപനയ്ക്ക് ഔദ്യോഗിക തുടക്കമായി.
തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന ചടങ്ങിൽ ചലച്ചിത്ര താരം പൃഥ്വിരാജ് സുകുമാരൻ ആദ്യ ടിക്കറ്റ് എം.ബി. സനിൽ കുമാറിന് കൈമാറി ടിക്കറ്റ് വിൽപന ഉദ്ഘാടനം ചെയ്തു.
Ticketgenie മൊബൈൽ ആപ്ലിക്കേഷൻ വഴി ടിക്കറ്റുകൾ ഓണ്‍ലൈനായി ബുക്ക് ചെയ്യാം.
Sports
നാഗ്പുർ: ന്യൂസിലൻഡിനെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 238 റൺസാണ് എടുത്തത്.
അഭിഷേക് ശർമയുടെയും റിങ്കു സിംഗിന്റെയും വെടിക്കെട്ട് ബാറ്റിംഗിന്റെ മികവിലാണ് ഇന്ത്യ കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. 35 പന്തിൽ 84 റൺസാണ് അഭിഷേക് എടുത്തത്. അഞ്ച് ബൗണ്ടറിയും എട്ട് സിക്സും അടങ്ങുന്നതായിരുന്നു അഭിഷേകിന്റെ ഇന്നിംഗ്സ്.
44 റൺസാണ് റിങ്കു സിംഗ് എടുത്തത്. മൂന്ന് ബൗണ്ടറിയും മൂന്ന് സിക്സും റിങ്കു അടിച്ചെടുത്തു. ക്യാപ്റ്റൻ സൂര്യകുമാർ യാദവ് 32 റൺസും ഹാർദിക് പാണ്ഡ്യ 25 റൺസുമെടുത്തു.
ന്യൂസിലൻഡിന് വേണ്ടി ജേക്കബ് ഡഫിയും കൈൽ ജാമീസണും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ക്രിസ്റ്റ്യൻ ക്ലർക്ക്, ഇഷ് സോദി, മിച്ചൽ സാന്റ്നർ എന്നിവർ ഓരോ വിക്കറ്റ് വീതമെടുത്തു.
Sports
നാഗ്പുർ: ഇന്ത്യയ്ക്കെതിരായ ട്വന്റി 20 പരന്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ ന്യൂസിലൻഡ് ബൗളിംഗ് തെരഞ്ഞെടുത്തു. നാഗ്പുരിലെ വിദർഭ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ ഏഴ് മുതലാണ് മത്സരം.
സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലാണ് ടീം ഇന്ത്യ ഇറങ്ങുന്നത്. മലയാളി താരം സഞ്ജു സാംസണും പ്ലേയിംഗ് ഇലവണിലുണ്ട്.
ടീം ഇന്ത്യ: സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), അഭിഷേക് ശർമ, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), റിങ്കു സിംഗ്, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ.
ടീം ന്യൂസിലൻഡ്: ടിം റോബിൻസൺ, ഡിവോൺ കോൺവെ (വിക്കറ്റ് കീപ്പർ), രചിൻ രവീന്ദ്ര, ഗ്ലെൻ ഫിലിപ്പ്സ്, മാർക് ചാപ്മാൻ, ഡാരിൽ മിച്ചൽ, മിച്ചൽ സാന്റ്നർ (ക്യാപ്റ്റൻ), ക്രിസ്റ്റ്യൻ ക്ലർക്ക്, കൈൽ ജാമീസൺ, ഇഷ് സോദി, ജേക്കബ് ഡഫി.
Sports
നാഗ്പുര്‍: ഐസിസി പുരുഷ ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റിനു മുന്നോടിയായി ടീം ഇന്ത്യയുടെ അവസാന പരമ്പരയ്ക്ക് ഇന്നു തുടക്കം. ന്യൂസിലന്‍ഡിന് എതിരായ അഞ്ച് മത്സര ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന് നാഗ്പുരില്‍ രാത്രി ഏഴിന്.
ട്വന്റി-20 ലോക കിരീടം നിലനിര്‍ത്താനൊരുങ്ങുന്ന ടീം ഇന്ത്യക്ക്, ലോകകപ്പിനു മുമ്പു ശേഷിക്കുന്ന അവസാന അഞ്ച് മത്സരങ്ങള്‍ക്കാണ് ഇന്നു തുടക്കം കുറിക്കുന്നത്. ലോകകപ്പില്‍ കളിക്കാനുള്ള പ്ലേയിംഗ് ഇലവനെ നിശ്ചയിക്കുന്ന പരമ്പരകൂടിയാണിതെന്നതും മറ്റൊരു വസ്തുതയാണ്.
ചരിത്രത്തില്‍ ആദ്യമായി ഇന്ത്യയില്‍ ഏകദിന പരമ്പര നേടിയതിന്റെ ആവേശത്തിലാണ് ന്യൂസിലന്‍ഡ്. ഏകദിന പരമ്പരയ്ക്കിടെ പരിക്കേറ്റ മൈക്കിള്‍ ബ്രെയ്സ്വെല്‍, ആദം മില്‍നെ എന്നിവരെ ടീമില്‍ നിലനിര്‍ത്തിയിട്ടുണ്ട്. പേസര്‍ ക്രിസ്റ്റ്യന്‍ ക്ലാര്‍ക്കിനെ ആദ്യ മൂന്നു മത്സരങ്ങള്‍ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയതും ശ്രദ്ധേയം.
ഓപ്പണര്‍ സഞ്ജു
മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്ററായ സഞ്ജു സാംസന് ലോകകപ്പ് ഓപ്പണര്‍ സ്ഥാനം ഉറപ്പിക്കാനുള്ള അവസരമാണ് ഈ പരമ്പര. ശുഭ്മാന്‍ ഗില്‍ തിരിച്ചെത്തിയപ്പോള്‍ നഷ്ടപ്പെട്ട ഓപ്പണിംഗ് സ്ഥാനം, ഗില്ലിന്റെ പുറത്താകലിലൂടെ സഞ്ജുവിനു തിരിച്ചു ലഭിച്ചിരിക്കുകയാണ്. ട്വന്റി-20 ഓപ്പണര്‍ എന്ന നിലയില്‍ ഏറ്റവും മികച്ച രണ്ടാമത്തെ സ്ട്രൈക്ക് റേറ്റുള്ള ഇന്ത്യന്‍താരമാണ് സഞ്ജു (500ല്‍ അധികം റണ്സുള്ളതില്). ഓപ്പണര്‍ എന്ന നിലയിലെ 18 ഇന്നിംഗ്സില്‍നിന്ന് 178.02 ആണ് സഞ്ജുവിന്റെ സ്ട്രൈക്ക് റേറ്റ്. അഭിഷേക് ശര്‍മയ്ക്കു മാത്രമാണ് (190.40) സഞ്ജുവിനേക്കാള്‍ ഉയര്‍ന്ന സ്ട്രൈക്ക് റേറ്റുള്ളത്.
ഓപ്പണര്‍ എന്ന നിലയില്‍ മൂന്ന് സെഞ്ചുറിയുമുള്ള സഞ്ജുവിന്റെ ബാറ്റിംഗിനെക്കുറിച്ച് എതിരഭിപ്രായമില്ല. എന്നാല്‍, കഴിഞ്ഞ കുറച്ചുനാളായി വിവിധ ഇടങ്ങളില്‍ പരീക്ഷിക്കപ്പെട്ടതിനുശേഷമാണ് സഞ്ജു ഓപ്പണറായി തിരിച്ചെത്തുന്നത്.
പ്ലേയിംഗ് ഇലവൻ
ലോകകപ്പിനുള്ള ഫസ്റ്റ് പ്ലേയിംഗ് ഇലവനിലെ ഏഴ് പേര് തങ്ങളുടെ സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞതാണ്. പരിക്കേറ്റു പുറത്തുള്ള തിലക് വര്‍മയാണ് എട്ടാമനായി ഉണ്ടാകാന്‍ സാധ്യത. ഫാസ്റ്റ് ബൗളര്‍ വേണോ സ്പിന്നര്‍ വേണോ എന്നതാണ് കുല്‍ദീപ് യാദവിനെ പ്ലേയിംഗ് ഇലവനുള്ളിലും പുറത്തുമാക്കാനുള്ള ചോദ്യം. അഭിഷേക് ശര്‍മ, സഞ്ജു, സൂര്യകുമാര്‍, ഹാര്‍ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, വരുണ്‍ ചക്രവര്‍ത്തി എന്നിവരുടെ സ്ഥാനങ്ങള്‍ക്കാണ് ഇളക്കം സംഭവിക്കില്ലാത്തത്.
തിലവ് വര്‍മയ്ക്കു പകരമായി ന്യൂസിലന്‍ഡിന് എതിരായ ആദ്യ മൂന്നു മത്സരങ്ങളില്‍ ശ്രേയസ് അയ്യരെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, ലോകകപ്പ് ടീമില്‍ ഉള്‍പ്പെടാത്ത ശ്രേയസ് അയ്യരെയാണോ, ടീമിലുള്ള ഇഷാന് കിഷനെയാണോ കളിപ്പിക്കുക എന്നതും സുപ്രധാന ചോദ്യം. 2023 ഡിസംബറിനുശേഷം ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ജഴ്സിയില്‍ ട്വന്റി-20 കളിച്ചിട്ടില്ല. ഇഷാന് കിഷനാണെങ്കില്‍ 2023 നവംബറിനുശേഷവും.
ഡെത്ത് ഓവറില്‍ അടിച്ചുതകര്‍ക്കാന്‍ ശിവം ദുബെ, റിങ്കു സിംഗ് എന്നിവരില്‍ ആരാണ്, അര്‍ഷദീപ് സിംഗ് വേണോ കുല്‍ദീപ് യാദവ് മതിയോ തുടങ്ങിയ ചോദ്യങ്ങള്‍ക്കും ഉത്തരം ലഭിക്കാനുണ്ട്.
സൂര്യ @ 100
ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ നൂറാം രാജ്യാന്തര ട്വന്റി-20 മത്സരമാണ് ഇന്നു നടക്കുക. കഴിഞ്ഞ 22 ഇന്നിംഗ്സിനിടെ ഒരു തവണപോലും അര്‍ധസെഞ്ചുറി നേടാന്‍ മുന്‍ ലോക ഒന്നാം നമ്പര്‍ ബാറ്ററായ സൂര്യകുമാറിനു സാധിച്ചിട്ടില്ലെന്നതാണ് ടീം ഇന്ത്യയെ വിഷമത്തിലാക്കുന്നത്. കഴിഞ്ഞ 22 ഇന്നിംഗ്സിലായി സൂര്യയുടെ ശരാശരി 12.84 മാത്രം. ഇന്ത്യയെ സ്വന്തം നാട്ടില്‍ നടക്കുന്ന ലോകകപ്പില്‍ നയിക്കേണ്ട ക്യാപ്റ്റനെന്ന നിലയില്‍ സൂര്യയില്‍നിന്ന് ഇരുത്തംവന്ന ഇന്നിംഗ്സുകള്‍ ആരാധകര്‍ പ്രതീക്ഷിക്കുന്നു. ന്യൂസിലന്‍ഡിന് എതിരായ പരമ്പരയില്‍ അത്തരം ഇന്നിംഗ്സുകള്‍ കാഴ്ചവയ്ക്കാന്‍ സാധിച്ചാല്‍ ടീം ഇന്ത്യക്കും സൂര്യകുമാറിനും ലോകകപ്പിനായി ആത്മവിശ്വാസത്തോടെ ഇറങ്ങാന്‍ സാധിക്കും.
Sports
ഇൻഡോർ: ന്യൂസിലൻഡിനെതിരായ ഏകദിന പരന്പര കൈവിട്ടതോടെ കോച്ച് ഗൗതം ഗംഭീറിനു മേൽ സമ്മർദം അധികരിക്കുന്നതോടൊപ്പം നാണക്കേടിന്റെ റിക്കാർഡുകളുടെ എണ്ണം കൂടുന്നു. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരന്പര 2-1നാണ് ന്യൂസിലൻഡ് സ്വന്തമാക്കിയത്. ചരിത്രത്തിലാദ്യമായിട്ടാണ് ന്യൂസിലൻഡ് ഇന്ത്യയിൽ ഏകദിന പരന്പര ജയിക്കുന്നത്.
ഇൻഡോർ ഹോൾക്കർ സ്റ്റേഡിയത്തിൽ നടന്ന മൂന്നാം ഏകദിനത്തിൽ 41 റണ്‍സിന് ജയിച്ചാണ് ന്യൂസിലൻഡ് പരന്പര സ്വന്തമാക്കിയത്. കഴിഞ്ഞ 16 പരന്പരകളിലും ഇന്ത്യ ജയിച്ചപ്പോൾ ഗംഭീറിനും ഗില്ലിനും കീഴിൽ ഇന്ത്യ ആദ്യമായി തോൽവി അറിഞ്ഞു എന്നത് കോച്ചിനും ഇളംമുറക്കാരൻ നായകനും സമ്മർദം കൂട്ടുന്നു.
തോറ്റു തുടങ്ങി
കോച്ച് എന്ന നിലയിൽ ഗംഭീര തോൽവിയോടെയായിരുന്നു ഗംഭീറിന്റെ അരങ്ങേറ്റം. 2024 ഓഗസ്റ്റിൽ ശ്രീലങ്കയ്ക്കെതിരായ ഏകദിന പരന്പര തോറ്റായിരുന്നു ഗംഭീറിന്റെ പരീക്ഷണങ്ങളുടെ തുടക്കം. 1997നു ശേഷം ആദ്യമായാണ് ശ്രീലങ്കയോട് ഇന്ത്യ ഏകദിന പരന്പര തോൽക്കുന്നത്.
സന്പൂർണ പരാജയം
2024 നവംബറിൽ സ്വന്തം മണ്ണിൽ ന്യൂസിലൻഡിനോട് ടെസ്റ്റ് പരന്പരയിൽ സന്പൂർണ തോൽവി. 1988ന് ശേഷം ആദ്യമായി ന്യൂസിലൻഡിനോട് സ്വന്തം നാട്ടിൽ ഒരു ടെസ്റ്റ് പരന്പര അടിയറ വച്ചു. ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റിൽ 46 റണ്‍സിന് ഓൾ ഒൗട്ടായതോടെ ഹോം ടെസ്റ്റിൽ ഇന്ത്യയുടെ കുറഞ്ഞ സ്കോറിന്റെ നാണക്കേടും പിറന്നു.
പ്രോട്ടീസ് ഊഴം
കഴിഞ്ഞ വർഷം ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരന്പരയിലും പൂർണ തോൽവി. ഇന്ത്യയിൽ 25 വർഷത്തിനിടെ ദക്ഷിണാഫ്രിക്കയുടെ ആദ്യ ടെസ്റ്റ് പരന്പര ജയവുമായി തെംബ ബൗമയും സംഘവും മടങ്ങി.
2025 നവംബറിൽ ഗോഹട്ടി ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയോട് 408 റണ്‍സിന് തോറ്റു. ഇന്ത്യൻ മണ്ണിൽ റണ്‍സിന്റെ അടിസ്ഥാനത്തിലുള്ള ഏറ്റവും വലിയ ടെസ്റ്റ് തോൽവി എന്ന റിക്കാർഡും ഗംഭീറിന്റെ ശിക്ഷണത്തിൽ ഏറ്റുവാങ്ങി.
ട്വന്റി20 ലോകകപ്പ് ടീമിൽനിന്ന് തഴയപ്പെട്ടതിനു പിന്നാലെ ഫോമില്ലായ്മ മറയ്ക്കാൻ ശ്രമിക്കുന്ന ശുഭ്മാൻ ഗില്ലിന് നേതൃത്വത്തിലെ വീഴ്ചകൾ മറയ്ക്കുക എളുപ്പമല്ല. നിരാശപ്പെടുത്തുന്ന പ്രകടനം ട്വന്റി20 ലോകകപ്പ് ഓപ്പണറുടെ റോളിൽനിന്ന് തഴയപ്പെടാനിടയാക്കി. ന്യൂസിലൻഡിനെതിരേ കരുതി കളിച്ച് ഫോം വീണ്ടെടുക്കാൻ ശ്രമിച്ചപ്പോഴും തുടർ തോൽവികൾ നായകനെ ചോദ്യമുനയിലാക്കുന്നു.
ന്യൂസിലൻഡിനെതിരായ പരന്പര നഷ്ടമായതിനു പിന്നാലെ ചില മേഖലകൾ ശക്തിപ്പെടുത്തേണ്ടതുണ്ട് എന്നായിരുന്നു ഗില്ലിന്റെ വിശദീകരണം. വിരാട് കോഹ്ലിയെ പുകഴ്ത്തിയ ഗിൽ ബൗളർമാരുടെ പ്രകടനത്തിലും ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ആഭ്യന്തര ക്രിക്കറ്റിലേക്ക്
ന്യൂസിലൻഡിനെതിരായ ഏകദിന പരന്പര തോൽവിക്ക് പിന്നാലെ ഗിൽ ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങുന്നു. വ്യാഴാഴ്ച മുതൽ രാജ്കോട്ടിൽ സൗരാഷ്ട്രയ്ക്കെതിരേ നടക്കുന്ന രഞ്ജി ട്രോഫി മത്സരത്തിൽ പഞ്ചാബിനു വേണ്ടി ഗിൽ കളിക്കും.
Sports
ഇൻഡോർ: ന്യൂസിലൻഡിനെതിരേ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന താരമെന്ന റിക്കാർഡ് ഇനി വിരാട് കോഹ്ലിക്ക് സ്വന്തം. മൂന്ന് ഫോർമാറ്റിലുമായി 10 സെഞ്ചുറികൾ കോഹ്ലി ന്യൂസിലൻഡിനെതിരേ നേടി. 73 ഇന്നിംഗ്സിൽ നിന്നാണിത്.
ഒന്‍പത് സെഞ്ചുറികൾ വീതം നേടിയ ജാക്വസ് കാലിസ് (76 ഇന്നിംഗ്സ്), ജോ റൂട്ട് (71 ഇന്നിംഗ്സ്), സച്ചിൻ തെണ്ടുല്‍ക്കർ (80 ഇന്നിംഗ്സ്) എന്നിവർ കോഹ്ലിക്ക് പിന്നിലായി. ഏകദിനത്തിൽ ഏറ്റവും കൂടുതൽ വേദികളിൽ സെഞ്ചുറിയെന്ന റിക്കാർഡും ന്യൂസിലൻഡിനെതിരായ മൂന്നാം ഏകദിന മത്സരത്തോടെ കോഹ്ലിയുടെ പേരിലായി. 35 വ്യത്യസ്ത വേദികളിൽ കോഹ്ലി സെഞ്ചുറി നേടി. സച്ചിനെയാണ് കോഹ്ലി പിന്നിലാക്കിയത്.
സച്ചിൻ 34 വേദികളിൽ സെഞ്ചുറി നേടി. രോഹിത് ശർമ (26), റിക്കി പോണ്ടിംഗ് (21), ഹാഷിം അംല (21), എബി ഡിവില്ലിയേഴ്സ് (21) എന്നിവരെയും കോഹ്ലി പിന്നിലാക്കി.
Sports
ഇൻഡോർ: ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുത്തു. ഇൻഡോറിലെ ഹോൽക്കർ സ്റ്റേഡിയത്തിൽ ഒന്നര മുതലാണ് മത്സരം.
കഴിഞ്ഞ മത്സരത്തിലെ ടീമിൽ ഒരു മാറ്റവുമായാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. പ്രസിദ് കൃഷ്ണയ്ക്ക് പകരം അർഷ്ദീപ് സിംഗ് പ്ലേയിംഗ് ഇലവണിൽ തിരിച്ചെത്തി. ന്യൂസിലൻഡ് ടീമിൽ മാറ്റമില്ല. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയും രണ്ടാം മത്സരത്തിൽ ന്യൂസിലൻഡും വിജയിച്ചിരുന്നു. ഇന്ന് ജയിക്കുന്നവർക്ക് പരമ്പര സ്വന്തമാക്കും.
ടീം ഇന്ത്യ: രോഹിത് ശർമ, ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ(വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, നിതീഷ് കുമാർ റെഡ്ഢി, ഹർഷിത് റാണ, കുൽദീപ് യാദവ്, അർഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്.
ടീം ന്യൂസിലൻഡ്: ഡിവോൺ കോൺവെ, ഹെൻറി നിക്കോൾസ്, വിൽ യംഗ്, ഡാരൽ മിച്ചൽ, ഗ്ലെൻ ഫിലിപ്പ്സ്, മിച്ചൽ ഹേ (വിക്കറ്റ് കീപ്പർ), മൈക്കൽ ബ്രെയ്സ്വെൽ (ക്യാപ്റ്റൻ), സക്കാറി ഫോൽക്ക്സ്, കൈൽ ജാമീസൺ, ക്രിസ്റ്റ്യൻ ക്ലർക്ക്, ജെയ്ഡൻ ലെന്നോക്സ്.
Sports
രാജ്ക്കോട്ട്: ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ടോസ് നേടിയ ന്യൂസിലൻഡ് ബൗളിംഗ് തെരഞ്ഞെടുത്തു. രാജ്കോട്ടിലെ നിരഞ്ജൻ ഷാ സ്റ്റേഡിയത്തിൽ 1.30 മുതലാണ് മത്സരം.
ആദ്യ ഏകദിനം കളിച്ച ടീമില്‍ നിന്ന് ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. പരിക്കേറ്റ് പരമ്പരയില്‍ നിന്ന് പുറത്തായ വാഷിംഗ്ടണ്‍ സുന്ദറിന് പകരം നിതീഷ് കുമാര്‍ റെഡ്ഢി ടീമിലെത്തി.
ടീം ഇന്ത്യ: രോഹിത് ശർമ, ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ (വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, നിതീഷ് കുമാർ റെഡ്ഢി, ഹർഷിത് റാണ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, പ്രസിദ് കൃഷ്ണ.
ടീം ന്യൂസിലൻഡ്: ഡിവോൺ കോൺവെ, ഹെൻറി നിക്കോൾസ്, വിൽ യംഗ്, ഡാരൽ മിച്ചൽ, ഗ്ലെൻ ഫിലിപ്പ്സ്, മിച്ചൽ ഹേ (വിക്കറ്റ് കീപ്പർ), മൈക്കൽ ബ്രെയ്സ്വെൽ (ക്യാപ്റ്റൻ), സക്കാറി ഫോൽക്ക്സ്, ജെയ്ഡൻ ലെന്നോക്സ്, കൈൽ ജാമീസൺ, ക്രിസ്റ്റ്യൻ ക്ലർക്ക്.
Sports
വഡോദര: ന്യൂസിലൻഡിനെതിരായ പരമ്പരയിലെ ആദ്യ മത്സരത്തിൽ വിജയിച്ചതോടെ ഏകദിന ക്രിക്കറ്റിൽ പുതിയ റിക്കാർഡ് സ്വന്തമാക്കിയിരിക്കുകയാണ് ടീം ഇന്ത്യ. 300 ലധികം റൺസ് 20 തവണ പിന്തുടർന്ന് വിജയിച്ച ആദ്യ ടീമായിരിക്കുകയാണ് ഇന്ത്യ. ഞായറാഴ്ച നടന്ന മത്സരത്തിൽ ന്യൂസിലൻഡ് ഉയർത്തിയ 301 റൺസ് വിജയലക്ഷ്യം ഒരോവർ ബാക്കിനിൽക്കെ ഇന്ത്യ മറികടന്നിരുന്നു.
വഡോദരയിൽ നടന്ന മത്സരത്തിൽ നാല് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. സൂപ്പർ താരം വിരാട് കോഹ്ലിയുടെയും നായകൻ ശുഭ്മാൻ ഗില്ലിന്റെയും ശ്രേയസ് അയ്യരുടെ മികച്ച ഇന്നിംഗ്സുകളുടെ ബലത്തിലാണ് ഇന്ത്യ വിജയലക്ഷ്യം മറികടന്നത്.
93 റൺസെടുത്ത കോഹ്ലിയായിരുന്നു ഇന്ത്യയുടെ ടോപ്സ്കോറർ. മത്സരത്തിലെ താരമായും കോഹ്ലിയാണ്. ഗിൽ 56 റൺസും ശ്രേയസ് 49 റൺസുമാണെടുത്തത്. വിജയത്തോടെ പരമ്പരയിൽ 1-0 ത്തിന് മുന്നിലെത്താനും ഗില്ലിനും സംഘത്തിനുമായി.
Sports
വഡോദര: ഇന്ത്യൻ ഓൾറൗണ്ടർ വാഷിംഗ്ടണ്‍ സുന്ദറിന് പരിക്കേറ്റു. ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലാണ് താരത്തിന് പരിക്കേറ്റത്. സുന്ദറിന് പരമ്പരയില്‍ ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമാകും.
സുന്ദറിന് പരിക്കേറ്റിട്ടുണ്ടെന്നും സ്കാനിംഗിന് വിധേയനാക്കുമെന്നും മത്സരശേഷം നായകന് ശുഭ്മന്‍ ഗില്‍ സ്ഥിരീകരിച്ചു. മത്സരത്തില്‍ അഞ്ച് ഓവര്‍ പന്തെറിഞ്ഞ ശേഷം അസ്വസ്ഥത പ്രകടിപ്പിച്ച സുന്ദര്‍ ഗ്രൗണ്ട് വിടുകയായിരുന്നു.
പിന്നാലെ ധ്രുവ് ജുറേല്‍ സബ്സ്റ്റിറ്റിയൂട്ട് ഫീല്‍ഡറായി. പിന്നീട് ഇന്ത്യയുടെ മറുപടി ബാറ്റിംഗിൽ എട്ടാം നമ്പറില്‍ വാഷിംഗ്ടൺ സുന്ദര്‍ ക്രീസിലെത്തിയിരുന്നു. ഏഴ് പന്തില്‍ ഏഴ് റണ്‍സ് നേടിയ താരം ഇന്ത്യയെ വിജയത്തിലെത്തിക്കാന്‍ സഹായിക്കുകയും ചെയ്തു. നേരത്തെ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിന് പരിക്കിനെ തുടര്‍ന്ന് പരമ്പര തന്നെ നഷ്ടപ്പെട്ടിരുന്നു.
സുന്ദറിന് പകരം ആയുഷ് ബദോനിയെ ടീമില്‍ ഉള്‍പ്പെടുത്തി. ബുധനാഴ്ച്ച രാജ്കോട്ടില്‍ നടക്കുന്ന രണ്ടാം ഏകദിനത്തിന് മുന്നോടിയായി ബദോനി ടീമിനൊപ്പം ചേരും.
Sports
വഡോദര: ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. ഇന്ന് നടന്ന മത്സരത്തിൽ നാല് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്.
ന്യൂസിലൻഡ് ഉയർത്തിയ 301 റൺസ് വിജയലക്ഷ്യം ഓരോവർ ബാക്കി നിൽക്കെ ഇന്ത്യ മറികടന്നു. തകർപ്പൻ അർധ സെഞ്ചുറി നേടിയ സൂപ്പർ താരം വിരാട് കോഹ്ലിയുടെയും നായകൻ ശുഭ്മാൻ ഗില്ലിന്റെയും ഇന്നിംഗ്സുകളുടെയും മികച്ച പ്രകടനം പുറത്തെടുത്ത ശ്രേയസ് അയ്യരുടെയും മികവിലാണ് ഇന്ത്യ വിജയലക്ഷ്യം മറികടന്നത്.
അവസാന ഓവറുകളിലെ കെ.എൽ. രാഹുലിന്റെയും ഹർഷിത് റാണയുടെയും പ്രകടനവും ഇന്ത്യൻ വിജയത്തിൽ നിർണായകമായി. 93 റൺസെടുത്ത കോഹ്ലിയാണ് ഇന്ത്യയുടെ ടോപ്സ്കോറർ. എട്ട് ബൗണ്ടറിയും ഒരു സിക്സും അടങ്ങുന്നതായിരുന്നു കോഹ്ലിയുടെ ഇന്നിംഗ്സി. ഗിൽ 56 റൺസാണ് എടുത്തത്.
ശ്രേയസ് അയ്യർ 49 റൺസ് സ്കോർ ചെയ്തു. രാഹുലും ഹർഷിതും 29 റൺസ് വീതമാണ് എടുത്തത്. ന്യൂസിലൻഡിന് വേണ്ടി കൈൽ ജാമീസൺ നാല് വിക്കറ്റെടുത്തു. ആദിത്യ അശോക്, ക്രിസ്റ്റ്യൻ ക്ലർക്ക് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 300 റൺസെടുത്തത്. ഡാരൽ മിച്ചലിന്റെയും ഡിവോൺ കോൺവെയുടെയും ഹെൻറി നിക്കോൾസിന്റെയും അർധ സെഞ്ചുറികളുടെ മികലിവാണ് കിവീസ് മികച്ച സ്കോർ പടുത്തുയർത്തിയത്.
84 റൺസെടുത്ത ഡാരൽ മിച്ചലാണ് ന്യൂസിലൻഡിന്റെ ടോപ്സ്കോറർ. 71 പന്തിൽ അഞ്ച് ബൗണ്ടറിയും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു മിച്ചലിന്റെ ഇന്നിംഗ്സ്. ഹെന്റി 62 റൺസും കോൺവെ 56 റൺസുമാണ് എടുത്തത്. അവസാന ഓവറുകളിൽ ആഞ്ഞടിച്ച ക്രിസ്റ്റ്യൻ ക്ലർക്കിന്റെ ഇന്നിംഗ്സും നിർണായകമായി. 17 പന്തിൽ 24 റൺസാണ് ക്ലർക്ക് എടുത്തത്.
ഇന്ത്യയ്ക്ക് വേണ്ടി ഹർഷിത് റാണയും പ്രസിദ് കൃഷ്ണയും മുഹമ്മദ് സിറാജും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. കുൽദീപ് യാദവ് ഒരു വിക്കറ്റെടുത്തു. വിജയത്തോടെ ഇന്ത്യ പരമ്പരയിൽ 1-0 ത്തിന് മുന്നിലെത്തി.
Sports
വഡോദര: ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ന്യൂസിലൻഡിന് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 300 റൺസാണ് എടുത്തത്.
ഡാരൽ മിച്ചലിന്റെയും ഡിവോൺ കോൺവെയുടെയും ഹെൻറി നിക്കോൾസിന്റെയും അർധ സെഞ്ചുറികളുടെ മികലിവാണ് കിവീസ് മികച്ച സ്കോർ പടുത്തുയർത്തിയത്. 84 റൺസെടുത്ത ഡാരൽ മിച്ചലാണ് ന്യൂസിലൻഡിന്റെ ടോപ്സ്കോറർ. 71 പന്തിൽ അഞ്ച് ബൗണ്ടറിയും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു മിച്ചലിന്റെ ഇന്നിംഗ്സ്.
ഹെന്റി 62 റൺസും കോൺവെ 56 റൺസുമാണ് എടുത്തത്. അവസാന ഓവറുകളിൽ ആഞ്ഞടിച്ച ക്രിസ്റ്റ്യൻ ക്ലർക്കിന്റെ ഇന്നിംഗ്സും നിർണായകമായി. 17 പന്തിൽ 24 റൺസാണ് ക്ലർക്ക് എടുത്തത്.
ഇന്ത്യയ്ക്ക് വേണ്ടി ഹർഷിത് റാണയും പ്രസിദ് കൃഷ്ണയും മുഹമ്മദ് സിറാജും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. കുൽദീപ് യാദവ് ഒരു വിക്കറ്റെടുത്തു.
Sports
വഡോദര: ഇന്ത്യ-ന്യൂസിലൻഡ് ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുത്തു. മൈക്കിൾ ബ്രയ്സ്വെല്ലിന്റെ ക്യാപ്റ്റൻസിയിൽ ഇറങ്ങുന്ന കിവീസ് യുവനിരയെയാണ് അണിനിരത്തുന്നത്.
ഇന്ത്യൻ പേസ് നിരയിൽ പ്രസിദ് കൃഷ്ണ, മുഹമ്മദ് സിറാജ്, ഹർഷിദ് റാണ എന്നിവരുണ്ട്. കുൽദീപ് യാദവും വാഷിംഗ്ടൺ സുന്ദറുമാണ് സ്പിന്നർമാർ.
വഡോദരയിൽ മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നതിനാൽ രണ്ടാമത് ബാറ്റ് ചെയ്യുന്നവർക്ക് ബാറ്റിംഗ് എളുപ്പമായേക്കും. മികച്ച സ്കോർ പടുത്തുയർത്തിയാൽ മാത്രമേ കിവീസിന് ഇന്ത്യൻ ബാറ്റിംഗ് നിരയെ സമ്മർദത്തിലാക്കാൻ കഴിയൂ.
Sports
വഡോദര: 22 ദിവസത്തെ ഇടവേളയ്ക്കുശേഷം ഇന്ത്യന്‍ സീനിയര്‍ ക്രിക്കറ്റ് ടീം ഇന്നു കളത്തില്‍; ചില കളികള്‍ കാഴ്ചവയ്ക്കാനും കണക്കുകള്‍ വീട്ടാനും.
ഇന്ത്യ x ന്യൂസിലന്‍ഡ് മൂന്നു മത്സര ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യ പോരാട്ടം ഇന്നു വഡോദരയില്‍. ഉച്ചകഴിഞ്ഞ് 1.30നാണ് മത്സരം. 2025 ഐസിസി ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഏറ്റുമുട്ടിയ ടീമുകളാണ്. ന്യൂസിലന്‍ഡിനെ നാല് വിക്കറ്റിനു കീഴടക്കിയായിരുന്നു ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി സ്വന്തമാക്കിയത്.
2024 ഒക് ടോബര്‍-നവംബറിനുശേഷം ന്യൂസിലന്‍ഡിന്റെ ആദ്യ ഇന്ത്യന്‍ പര്യടനമാണിത്. അന്ന് മൂന്നു മത്സര ടെസ്റ്റ് ക്രിക്കറ്റ് പരമ്പര 3-0നു തൂത്തുവാരിയായിരുന്നു കിവീസ് തിരികെ പോയത്.
ഇന്ത്യയില്‍ ഒരു പരമ്പരയില്‍ മൂന്നു ടെസ്റ്റ് ന്യൂസിലന്‍ഡ് ജയിക്കുന്നതും 2012നുശേഷം ഇന്ത്യ സ്വദേശത്ത് ടെസ്റ്റ് പരമ്പര കൈവിട്ടതുമെല്ലാം ആദ്യമായി അന്നായിരുന്നു. വീട്ടാന്‍ ആ കണക്കിനോളം വരില്ലെങ്കിലും ഇന്നാരംഭിക്കുന്ന മൂന്ന് മത്സര ഏകദിന പരമ്പര സ്വന്തമാക്കുകയാണ് ശുഭ്മാന്‍ ഗില്‍ നയിക്കുന്ന പുതുഇന്ത്യയുടെ ലക്ഷ്യം.
ഐപിഎല്ലിന്റെ സമയത്തല്ലാതെ, ഇന്ത്യന്‍ പുരുഷ സീനിയര്‍ ടീമിന് സാധാരണ 22 ദിവസത്തെ അവധി ലഭിക്കാറില്ലാത്തതാണ്. ഡിസംബര്‍ 19ന് ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ട്വന്റി-20യാണ് ഇന്ത്യന്‍ ടീം അവസാനം കളിച്ചത്.
ഫോക്കസില്‍ ഗില്‍
രോഹിത് ശര്‍മയും വിരാട് കോഹ്ലിയും ടെസ്റ്റില്‍നിന്ന് അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ചതിനു പിന്നാലെ നടന്ന ഇംഗ്ലണ്ട് പര്യടനത്തിലൂടെയായിരുന്നു ക്യാപ്റ്റനായുള്ള ശുഭ്മാന്‍ ഗില്ലിന്റെ അരങ്ങേറ്റം.
ഇംഗ്ലണ്ടില്‍ ചെന്ന് ടെസ്റ്റ് പരമ്പര 2-2 സമനിലയാക്കിയതോടെ ഉയര്‍ന്ന ഗില്ലിന്റെ ഗ്രാഫ് പിന്നീട് ഇടിഞ്ഞു. ഓസ്ട്രേലിയയില്‍ ഏകദിന പരമ്പര നഷ്ടം, ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഹോം പരമ്പരയ്ക്കിടെ കഴുത്തിനു പരിക്കേറ്റ് ടീമില്‍നിന്നു പുറത്ത്. ഏറ്റവും ഒടുവില്‍ ട്വന്റി-20 ലോകകപ്പിനുള്ള ടീമില്‍നിന്നും ഒഴിവാക്കപ്പെട്ടു.
ക്യാപ്റ്റനായും ബാറ്ററായുമുള്ള ശക്തമായ തിരിച്ചുവരവാണ് ശുഭ്മാന്‍ ഗില്‍ ന്യൂസിലന്‍ഡിന് എതിരായ പരമ്പരയില്‍ ലക്ഷ്യംവയ്ക്കുന്നത്.
ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ പരിക്കേറ്റ ശ്രേയസ് അയ്യറും ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. ഗില്‍, അയ്യര്‍ എന്നിവരുടെ അഭാവത്തിലാണ് ഇന്ത്യന്‍ ടീം ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പര 2-1നു സ്വന്തമാക്കിയത്. പേസ് ബൗളര്‍ മുഹമ്മദ് സിറാജും ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്.
പുതുമുഖ കിവീസ്
ഇന്ത്യന്‍ മണ്ണില്‍ ഇതുവരെ ഏകദിന പരമ്പരയോ ഏകദിന ടൂര്‍ണമെന്റോ ജയിക്കാന്‍ ന്യൂസിലന്‍ഡിനു സാധിച്ചിട്ടില്ല. 2024ലെ ടെസ്റ്റ് പരമ്പര പോലെ ഏകദിനത്തിലും അദ്ഭുതം കാണിക്കാന്‍ കിവീസിനു സാധിക്കുമോ എന്നതും സുപ്രധാന ചോദ്യം. ന്യൂസിലന്‍ഡിന്റെ 15 അംഗ ടീമിലെ എട്ടു കളിക്കാര്‍ ഇന്ത്യയില്‍ ഇതുവരെ കളിച്ചിട്ടില്ലാത്തവരാണ്. രണ്ടുപേര്‍ ഇതുവരെ രാജ്യാന്തര വേദിയില്‍ അരങ്ങേറ്റംപോലും നടത്താത്തവര്‍. ആറ് കളിക്കാര്‍ 10ല്‍ താഴെ മാത്രം ഏകദിന പരിചയമുള്ളവരാണ്. പരിക്കില്‍നിന്നുള്ള തിരിച്ചുവരവിലാണ് മിച്ചല്‍ സാന്റ്നര്‍, മാറ്റ് ഹെന് റി, മാര്‍ക്ക് ചാപ്മാന് എന്നിവര്‍.
‘എന്‍ വഴി തനി വഴി’ എന്ന രജനീകാന്തിന്റെ സിനിമാ ഡയലോഗ് കൈയില്‍ പച്ചകുത്തിയ, തമിഴ്നാട് വെല്ലൂരില്‍ ജനിച്ച ആദിത്യ അശോക് പ്ലേയിംഗ് ഇലവനില്‍ ഉണ്ടാകുമോ എന്നതും കണ്ടറിയണം. രണ്ട് ഏകദിനവും ഒരു ട്വന്റി-20യും മാത്രമാണ് 23കാരനായ ആദിത്യ അശോക് ഇതുവരെ ന്യൂസിലന്‍ഡ് ജഴ്സിയില്‍ കളിച്ചത്.
Sports
തമിഴ് ചിത്രമായ പടയപ്പയില്‍ സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ കഥാപാത്രത്തിന്റെ സിഗ്നേച്ചര്‍ ഡയലോഗാണ് ‘എന്‍ വഴി തനി വഴി’... ഈ ഡയലോഗ് കൈയില്‍ പച്ചകുത്തിയൊരു ന്യൂസിലന്‍ഡ് ക്രിക്കറ്റ് താരമുണ്ട്; ആദിത്യ അശോക്.
പേരു കേള്‍ക്കുമ്പോഴേ അറിയാം ഒരു തമിഴ്/മലയാളി ടച്ച്. തലപുകയ്ക്കേണ്ട, വെല്ലൂരില്‍ ജനിച്ച തനിത്തമിഴനാണ് 23കാരനായ ആദിത്യ അശോക്. രജനീകാന്തിന്റെ കടുത്ത ആരാധകന്. അതുകൊണ്ടാണ് രജനി ചിത്രത്തിലെ ഡയലോഗ് കൈയില്‍ പച്ചകുത്തിയത്.
ആദിത്യയുടെ നാലാം വയസില്‍ കുടുംബം ന്യൂസിലന്‍ഡിന്റെ ഓക്ലന്‍ഡിലേക്കു ചേക്കേറി. എന്നാല്‍, തമിഴ്നാടുമായുള്ള വഴി പിരിയാന്‍ ആദിത്യ കൂട്ടാക്കിയില്ല. ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ അക്കാദമിയില്‍ പരിശീലനം നേടി. ന്യൂസിലന്‍ഡിനായി 2023 ഓഗസ്റ്റില്‍ ട്വന്റി-20യിലും ഡിസംബറില്‍ ഏകദിനത്തിലും അരങ്ങേറി.
നാളെ ഇന്ത്യക്കെതിരേ ആരംഭിക്കുന്ന മൂന്നു മത്സര ഏകദിന പരമ്പരയ്ക്കുള്ള ന്യൂസിലന്‍ഡ് സംഘത്തില്‍ ആദിത്യ അശോക് ഉണ്ട്. ഇഷ് സോധി, അജാസ് പട്ടേല്‍ എന്നിവര്‍ക്കുശേഷം ന്യൂസിലന്‍ഡിനായി കളിക്കുന്ന ഇന്ത്യന്‍ വംശജനായ സ്പിന്നറാണ് ലെഗ്ബ്രേക്ക് ഗൂഗ്ലി ബൗളറായ ആദിത്യ.
വെല്ലൂരില്‍ മാത്രമല്ല, വഡോദരയിലും ആദിത്യയുടെ കുടുംബവേരുകളുണ്ട്. നാളെ വഡോദരയില്‍ ഇന്ത്യക്കെതിരായ ഒന്നാം ഏകദിനത്തില്‍ ന്യൂസിലന്‍ഡിനായി ആദിത്യ ഇറങ്ങുമോ എന്നതാണ് അറിയേണ്ടത്.
Sports
ഹൈദരാബാദ്: ന്യൂസിലന്‍ഡിനെതിരായ ട്വന്റി20 പരമ്പരയ്ക്കൊരുങ്ങുന്ന ടീം ഇന്ത്യയ്ക്ക് തിരിച്ചടി. പരിക്കിന്റെ പിടിയിലായ യുവതാരം തിലക് വര്‍മ പരമ്പരയിൽ കളിക്കില്ലെന്നാണ് റിപ്പോർട്ട്.
വിജയ് ഹസാരെ ട്രോഫിയില്‍ രാജ്കോട്ടിൽ ഹൈദരാബാദിനായി കളിക്കുന്നതിനിടെയാണ് തിലകിന് പരിക്കേറ്റത്. അടിവയറ്റില്‍ വേദന അനുഭവപ്പെട്ടതിനെതുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച തിലകിനെ സ്കാനിംഗിന് വിധേയനാക്കുകയും ചെയ്തു.
തിലകിന് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നിര്‍ദേശിച്ചിട്ടുണ്ടെന്നും അങ്ങനെവന്നാൽ മൂന്നോ നാലോ ആഴ്ചയ്ക്കു ശേഷമേ കളിക്കളത്തിലേക്ക് മടങ്ങാനാകൂ എന്നുമാണ് റിപ്പോർട്ടുകൾ. ഈ 21നാണ് ന്യൂസിലന്‍ഡിനെതിരായ ട്വന്റി20 പരമ്പര ആരംഭിക്കുന്നത്.
കൂടാതെ, അടുത്ത മാസം തുടങ്ങുന്ന ട്വന്റി20 ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങളിലും തിലക് കളിക്കുന്ന കാര്യം അനിശ്ചിതത്വത്തിലാകും. ലോകകപ്പില്‍ ഫെബ്രുവരി ഏഴിന് മുംബൈയില്‍ യുഎസിനെതിരേയാണ് ഇന്ത്യയുടെ ആദ്യ മത്സരം.
Sports
മുംബൈ: ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ശുഭ്മാന്‍ ഗില്‍ ആണ് ക്യാപ്റ്റൻ. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കിടെ പരിക്കേറ്റ് പുറത്തായ ശ്രേയസ് അയ്യര്‍ വൈസ് ക്യാപ്റ്റനായി തിരിച്ചെത്തിയപ്പോള്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ച് ഫോമും ഫിറ്റ്നെസും തെളിയിച്ചിട്ടും പേസര്‍ മുഹമ്മദ് ഷമിയെ ഒരിക്കല്‍ കൂടി സെലക്ടർമാർ തഴഞ്ഞു.
ശ്രേയസിനെ ഫിറ്റ്നെസ് പരിശോധനകള്‍ക്ക് വിധേയമായിട്ടായിരിക്കും ടീമിലുൾപ്പെടുത്തുക എന്നും സെലക്ഷന് കമ്മിറ്റി വ്യയക്തമാക്കിയിട്ടുണ്ട്. രണ്ടാം വിക്കറ്റ് കീപ്പറായി റിഷഭ് പന്തും ടീമിലെത്തി. ഹര്‍ഷിത് റാണ, പ്രസിദ് കൃഷ്ണ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിംഗ് എന്നിവര്‍ക്കൊപ്പം പേസ് ഓള് റൗണ്ടറായ നിതീഷ് കുമാര്‍ റെഡ്ഡിയും ടീമിലിടം നേടി.
രോഹിത് ശര്‍മയും വിരാട് കോലിയും ഏകദിന ടീമില്‍ തിരിച്ചെത്തിയപ്പോള്‍ റിസര്‍വ് ഓപ്പണറായി യശസ്വി ജയ്സ്വാളിനെ ടീമില്‍ നിലനിര്‍ത്തി. കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവരാണ് ടീമിലെ സ്പിന്നര്‍മാര്‍.
കെ.എല്‍. രാഹുലാണ് പ്രധാന വിക്കറ്റ് കീപ്പര്‍. ജോലിഭാരം കുറക്കുന്നതിന്റെ ഭാഗമായും ടി20 ലോകകപ്പ് കണക്കിലെടുത്തും ഹാര്‍ദിക് പാണ്ഡ്യക്കും ജസ്പ്രീത് ബുമ്രക്കും ഏകദിന പരമ്പരയില്‍ വിശ്രമം നല്‍കിയിട്ടുണ്ട്. ജനുവരി 11 ന് ആണ് ന്യൂസിലൻഡിനെതിരായ പരമ്പരയിലെ ആദ്യ മത്സരം. 14ന് രാജ്കോട്ടില്‍ രണ്ടാം ഏകദിനവും 18ന് ഇന്‍ഡോറില്‍ മൂന്നാം ഏകദിനവും നടക്കും.
ടീം ഇന്ത്യ: ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ, വിരാട് കോഹ്ലി, കെ.എൽ. രാഹുൽ, ശ്രേയസ് അയ്യർ (വൈസ് ക്യാപ്റ്റൻ), വാഷിംഗ്ടൺ സുന്ദർ, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, ഹർഷിത് റാണ, പ്രസിദ് കൃഷ്ണ, കുൽദീപ് യാദവ്, റിഷഭ് പന്ത്, നിതീഷ് കുമാർ റെഡ്ഡി, അർഷ്ദീപ് സിംഗ്, യശസ്വി ജയ്സ്വാൾ.
Sports
മുംബൈ: ന്യൂസിലന്‍ഡിന് എതിരായ ഏകദിന ക്രിക്കറ്റ് പരമ്പയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായ ഇഷാന് കിഷന് ഉള്പ്പെട്ടേക്കുമെന്നു സൂചന.
റിസര്‍വ് വിക്കറ്റ് കീപ്പറായി ആയിരിക്കും ഇഷാന് കിഷനെ ഉള്‍പ്പെടുത്തുക. ഇതോടെ ഋഷഭ് പന്ത് ടീമിനു പുറത്താകും. കെ.എല്‍. രാഹുലാണ് ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍. വിജയ് ഹസാരെയില്‍ ഇഷാന് മികച്ച ബാറ്റിംഗായിരുന്നു കാഴ്ചവച്ചത്.
ഐസിസി ട്വന്റി-20 ലോകകപ്പ് ടീമില്‍ ഇടംലഭിക്കാതിരുന്ന ശുഭ്മാന്‍ ഗില്ലിന്റെ ക്യാപ്റ്റന്സിയില്ത്തന്നെയാണ് ഇന്ത്യ ഇറങ്ങുക. രോഹിത് ശര്‍മ, വിരാട് കോഹ്ലി എന്നിവരും ടീമിലുണ്ടാകും. ഇന്ത്യ x ന്യൂസിലന്‍ഡ് മൂന്നു മത്സര ഏകദിന പരമ്പര ഈ മാസം 11നാണ് ആരംഭിക്കുക.
Sports
വെല്ലിംഗ്ടണ്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ടെസ്റ്റിൽ ന്യൂസിലൻഡിന് 323 റൺസിന്റെ തകർപ്പൻ ജയം. മൗണ്ട് മാംഗനൂയിയിൽ ന്യൂസിലൻഡ് ഉയർത്തിയ 462 റൺസ് വിജയലക്ഷ്യം പിന്തുടർന്ന വിൻഡീസ് അവസാനദിനം 138 റൺസിന് പുറത്തായി.
ജയത്തോടെ, മൂന്നു മത്സരങ്ങളുടെ പരമ്പര ന്യൂസിലൻഡ് 2-0ന് സ്വന്തമാക്കി. ആദ്യ മത്സരം സമനിലയില്‍ അവസാനിച്ചിരുന്നു.
അവസാനദിനം പിടിച്ചുനിന്നാൽ സമനില സ്വന്തമാക്കാനാകും എന്ന നിലയിലായിരുന്നു വിൻഡീസ് ക്രീസിലെത്തിയത്. എന്നാൽ, 67 റണ്‍സെടുത്ത ബ്രന്‍ഡന്‍ കിംഗിന് മാത്രാണ് വിന്‍ഡീസ് നിരയില്‍ പിടിച്ചുനില്ക്കാന് സാധിച്ചത്. ജോണ്‍ കാംപെല്‍ (16), തെവിന് ഇംലാച്ച് (15), ആന്ഡേഴ്സണ് ഫിലിപ്പ് (10) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍.
ന്യൂസിലൻഡിനു വേണ്ടി 42 റൺസ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തിയ ജേക്കബ് ഡഫിയാണ് വിന്‍ഡീസിനെ തകര്‍ത്തത്. അജാസ് പട്ടേല്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഗ്ലെൻ ഫിലിപ്സ്, രചിൻ രവീന്ദ്ര എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
മൗണ്ട് മാംഗനൂയി: മൂന്നാം ടെസ്റ്റിൽ വിൻഡീസിനു മുന്നിൽ 462 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം വച്ച് ന്യൂസിലൻഡ്. നാലാംദിനം രണ്ടിന് 306 റൺസെന്ന നിലയിൽ കിവീസ് രണ്ടാമിന്നിംഗ്സ് ഡിക്ലയർ ചെയ്തു.
അതിവേഗം സ്കോർ ചെയ്ത് വൻ വിജയലക്ഷ്യം മുന്നോട്ടുവയ്ക്കാനായിരുന്നു ന്യൂസിലൻഡിന്റെ ശ്രമം. സെഞ്ചുറിയോടെ നായകൻ ടോം ലാഥമും ഡെവൺ കോൺവേയും മുന്നിൽ നിന്നു നയിച്ചു. ലാഥം 130 പന്തിൽ ഒമ്പതു ഫോറും രണ്ടു സിക്സറുമുൾപ്പെടെ 101 റൺസെടുത്തപ്പോൾ കോൺവേ 139 പന്തിൽ എട്ടു ബൗണ്ടറികളും മൂന്നു സിക്സറുമുൾപ്പെടെ 100 റൺസെടുത്തു.
40 റൺസുമായി കെയ്ൻ വില്യംസണും 46 റൺസുമായി രചിൻ രവീന്ദ്രയും പുറത്താകാതെ നിന്നു. കിവീസിന്റെ രണ്ടു വിക്കറ്റും വീഴ്ത്തിയത്. കാവെം ഹോഡ്ജ് ആണ്.
രണ്ടാമിന്നിംഗ്സിൽ ബാറ്റിംഗ് ആരംഭിച്ച വിൻഡീസ് നാലാംദിനം കളിയവസാനിപ്പിക്കുമ്പോൾ വിക്കറ്റ് നഷ്ടം കൂടാതെ 43 റൺസെടുത്തിട്ടുണ്ട്. രണ്ടു റൺസുമായി ജോൺ കാംപ്ബെല്ലും 37 റൺസുമായി ബ്രൈഡൺ കിംഗുമാണ് ക്രീസിൽ. ഒരു ദിവസവും പത്തുവിക്കറ്റുകളും ബാക്കിനില്‍ക്കെ വിജയത്തിനായി അവർക്ക് ഇനിയും 419 റൺസ് കൂടി വേണം.
Sports
മൗണ്ട് മൗംഗനി: ന്യൂസിലൻഡിനെതിരേ നടക്കുന്ന മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിനം ഫോളോ ഓണ്‍ ഒഴിവാക്കി വെസ്റ്റിൻഡീസ്. 224 പന്തുകളിൽ നിന്ന് 109 റണ്‍സുമായി പുറത്താകാതെ നിന്ന കാവെം ഹോഡ്ജിന്റെ പ്രകടനമാണ് വെസ്റ്റ് ഇൻഡീസിനെ ഫോളോ ഓണ്‍ ഭീഷണിയിൽ നിന്ന് കരകയറ്റിയത്.
ന്യൂസിലൻഡിന്റെ ആദ്യ ഇന്നിംഗ്സ് സ്കോറായ 575/8 സ്കോറിനെതിരേ മൂന്നാം ദിനം കളി അവസാനിപ്പിക്കുന്പോൾ വിൻഡീസ് ആറ് വിക്കറ്റ് നഷ്ടത്തിൽ 381 റണ്‍സ് എന്ന നിലയിലാണ്.
കരിയറിലെ രണ്ടാം ടെസ്റ്റ് സെഞ്ചുറി നേടിയ ഹോഡ്ജ് ജസ്റ്റിൻ ഗ്രീവ്സിനൊപ്പം ചേർന്ന് നിർണായകമായ 81 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. ന്യൂസിലൻഡ് നിരയിൽ സ്പിന്നർ അജാസ് പട്ടേൽ സ്വന്തം നാട്ടിൽ ആദ്യമായി ഒരു ടെസ്റ്റ് വിക്കറ്റ് സ്വന്തമാക്കിയ ദിനം കൂടിയായിരുന്നു ഇന്നലെ. പരന്പരയിൽ 1-0 ന് പിന്നിലാണ് വെസ്റ്റ് ഇൻഡീസ്.
ജോണ്‍ കാന്പെൽ (45), ബ്രാണ്ടൻ കിംഗ് (63) ഓപ്പണിംഗ് പാർട്ണർഷിപ്പിൽ മികച്ച തുടക്കമാണ് വിൻഡീസിന് നൽകിയത്. നൂറ്റിപ്പതിനൊന്ന് റണ്‍സിലാണ് ആദ്യ വിക്കറ്റ് വിൻഡീസിന് നഷ്ടമായത്. ടെവിൻ ഇംലച്ച് (27), അലിക് അതനാസെ (45), ജസ്റ്റിൻ ഗ്രീവ്സ് (43) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.
Sports
മൗണ്ട് മാംഗനൂയി: വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റിൽ ന്യൂസിലൻഡിന് കൂറ്റൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത കിവീസ് രണ്ടാംദിനം എട്ടുവിക്കറ്റ് നഷ്ടത്തിൽ 575 റൺസെന്ന നിലയിൽ ഒന്നാമിന്നിംഗ്സ് ഡിക്ലയർ ചെയ്തു.
രണ്ടാംദിനം ഇരട്ടസെഞ്ചുറി പൂർത്തിയാക്കിയ ഡെവൺ കോൺവേയുടെ ഇന്നിംഗ്സാണ് ന്യൂസിലൻഡിന് മികച്ച സ്കോർ സമ്മാനിച്ചത്. 367 പന്തിൽ 31 ബൗണ്ടറികൾ ഉൾപ്പെടെ 227 റൺസെടുത്ത കോൺവേയാണ് ടോപ് സ്കോറർ. 72 റൺസുമായി രചിൻ രവീന്ദ്ര പുറത്താകാതെ നിന്നു. നേരത്തെ, നായകൻ ടോം ലാഥം (137) സെഞ്ചുറി നേടിയിരുന്നു.
അതേസമയം, ഇവരെക്കൂടാതെ, കെയ്ൻ വില്യംസൺ (31), അജാസ് പട്ടേൽ (30), ഗ്ലെൻ ഫിലിപ്സ് (29) എന്നിവർക്കു മാത്രമേ കാര്യമായ സംഭാവന നല്കാനായുള്ളൂ.
വിൻഡീസിനു വേണ്ടി ജെയ്ഡൻ സീൽസ്, ആൻഡേഴ്സൺ ഫിലിപ്, ജസ്റ്റിൻ ഗ്രീവ്സ് എന്നിവർ രണ്ടുവിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ കെമർ റോച്ച്, റോസ്ടൺ ചേയ്സ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
മൗണ്ട് മാംഗനൂയി: വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിൽ ന്യൂസിലൻഡ് കൂറ്റൻ സ്കോറിലേക്ക്. ഒന്നാം ദിനം കളിയവസാനിപ്പിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 334 റൺസെന്ന നിലയിലാണ് കിവീസ്.
തകർപ്പൻ സെഞ്ചുറികളുമായി കളംനിറഞ്ഞ ഡെവൺ കോൺവേയുടെയും (178) നായകൻ ടോം ലാഥമിന്റെയും (137) ഇന്നിംഗ്സ് കരുത്തിലാണ് കിവീസ് മികച്ച സ്കോറിലെത്തിയത്. നിലവിൽ ഇരട്ടസെഞ്ചുറിയിലേക്ക് കുതിക്കുന്ന കോൺവേയ്ക്കൊപ്പം ഒമ്പതു റൺസുമായി ജേക്കബ് ഡഫിയാണ് ക്രീസിൽ.
നേരത്തെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ന്യൂസിലൻഡിനു വേണ്ടി ഓപ്പണർമാർ സ്വപ്നതുല്യമായ തുടക്കമാണ് നല്‍കിയത്. ഇരുവരും ചേർന്ന് ആദ്യവിക്കറ്റിൽ 323 റൺസാണ് അടിച്ചുകൂട്ടിയത്.
279 പന്തിൽ 25 ബൗണ്ടറികൾ ഉൾപ്പെടുന്നതാണ് കോൺവേയുടെ ഇന്നിംഗ്സ്. അതേസമയം, 246 പന്തിൽ 15 ബൗണ്ടറികളും ഒരു സിക്സറും ഉൾപ്പെടെ 137 റൺസെടുത്ത ലാഥമിനെ കെമർ റോച്ച് ആണ് പുറത്താക്കിയത്.
Sports
വെല്ലിംഗ്ടണ്‍: വെസ്റ്റ് ഇന്‍ഡീസിന് എതിരായ രണ്ടാം ടെസ്റ്റ് ക്രിക്കറ്റില്‍ ആതിഥേയരായ ന്യൂസിലന്‍ഡിന് ഒമ്പത് വിക്കറ്റ് ജയം. ഇതോടെ മൂന്നു മത്സര പരമ്പരയില്‍ കിവീസ് 1-0ന്റെ ലീഡ് നേടി.
ആദ്യ ടെസ്റ്റ് സമനിലയില്‍ കലാശിച്ചിരുന്നു. വെല്ലിംഗ്ടണ്‍ ടെസ്റ്റില്‍ ന്യൂസിലന്‍ഡിന് എതിരേ 56 റണ്‍സിന്റെ വിജയലക്ഷ്യം കുറിക്കാനേ വിന്‍ഡീസിനു സാധിച്ചുള്ളൂ.
ആദ്യ ഇന്നിംഗ്സില്‍ ഒന്നും രണ്ടാം ഇന്നിംഗ്സില്‍ അഞ്ചും വിക്കറ്റ് വീഴ്ത്തിയ ന്യൂസിലന്‍ഡിന്റെ ജേക്കബ് ഡഫിയാണ് പ്ലെയര്‍ ഓഫ് ദ മാച്ച്. സ്കോര്‍: വെസ്റ്റ് ഇന്‍ഡീസ് 205, 128. ന്യൂസിലന്‍ഡ് 278/9, 57/1.
Sports
ക്രൈസ്റ്റ് ചർച്ച്: ന്യൂസിലൻഡിനെതിരായ ഒന്നാം ടെസ്റ്റിൽ വിജയത്തോളം പോന്നൊരു വീരോചിത സമനില പിടിച്ച് വെസ്റ്റ് ഇൻഡീസ്. രണ്ടാമിന്നിംഗ്സിൽ വിജയലക്ഷ്യമായ 531 റൺസിലേക്ക് ബാറ്റ് വീശിയ സന്ദർശകർ 72 റൺസകലെ പോരാട്ടം അവസാനിപ്പിച്ചു. സ്കോർ: ന്യൂസിലൻഡ്- 231 & 466/8 ഡിക്ലയേഡ്, വെസ്റ്റ് ഇൻഡീസ്- 167 & 457/6.
മികച്ച റൺചേസ് നടന്ന മത്സരത്തിൽ അപരാജിത ഇരട്ട സെഞ്ചുറിയോടെ ജസ്റ്റിൻ ഗ്രീവ്സ് ആണ് പോരാട്ടം നയിച്ചത്. 388 പന്തിൽ 19 ബൗണ്ടറികൾ ഉൾപ്പെടെ 202 റൺസാണ് ഗ്രീവ്സ് അടിച്ചുകൂട്ടിയത്. അതേസമയം, 58 റൺസുമായി കെമർ റോച്ച് മികച്ച പിന്തുണ നല്കി.
നേരത്തെ, ഷായ് ഹോപ്പും സെഞ്ചുറി തികച്ചിരുന്നു. 234 പന്തിൽ 15 ബൗണ്ടറികളും രണ്ടു സിക്സറുമുൾപ്പെടെ 140 റൺസാണ് ഹോപ്പ് എടുത്തത്. നാലുവിക്കറ്റ് നഷ്ടത്തിൽ 212 റൺസെന്ന നിലയിൽ അഞ്ചാംദിനം ബാറ്റിംഗ് പുനരാരംഭിച്ച വിൻഡീസിന് സ്കോർ 268 റൺസിൽ നില്‍ക്കെ ഷായ് ഹോപ്പിനെ നഷ്ടമായി. തൊട്ടുപിന്നാലെ തെവിൻ ഇംലാച്ചും (നാല്) പുറത്തായതോടെ വിൻഡീസ് ആറിന് 277 റൺസെന്ന നിലയിൽ തോൽവി മണത്തു.
ഇതിനു ശേഷമാണ് നിർണായകമായ കൂട്ടുകെട്ട് പിറന്നത്. ഏഴാം വിക്കറ്റിൽ ക്രീസിൽ ഒന്നിച്ച ഗ്രീവ്സും റോച്ചും ചേർന്ന് സ്കോർ മുന്നോട്ടുകൊണ്ടുപോയി. ഇരുവരും ചേർന്ന് 180 റൺസിന്റെ അഭേദ്യമായ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. ഒരുഘട്ടത്തിൽ ഇരുവരും ചേർന്ന് വിജയം അടിച്ചെടുക്കുമെന്നുള്ള പ്രതീതിയുമുണ്ടായി.
ന്യൂസിലൻഡിനു വേണ്ടി ജേക്കബ് ഡഫി മൂന്നുവിക്കറ്റ് വീഴ്ത്തിയപ്പോൾ മാറ്റ് ഹെൻറി, സാക് ഫോക്സ്, മൈക്കൽ ബ്രേസ്വെൽ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
Sports
ക്രൈസ്റ്റ് ചർച്ച്: ന്യൂസിലൻഡിനെതിരായ ഒന്നാം ടെസ്റ്റിൽ വിജയപ്രതീക്ഷയോടെ വെസ്റ്റ് ഇൻഡീസ്. ന്യൂസിലൻഡ് ഉയർത്തിയ 531 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടരുന്ന സന്ദർശകർ ഒടുവിൽ വിവരം ലഭിക്കുമ്പോൾ ആറുവിക്കറ്റ് നഷ്ടത്തിൽ 429 റൺസെടുത്തിട്ടുണ്ട്. 21 ഓവർ ബാക്കിനില്‍ക്കെ വിൻഡീസിന് ഇനി ജയിക്കാൻ 102 റൺസ് കൂടി മതി.
ഇരട്ടശതകത്തിലേക്ക് കുതിക്കുന്ന ജസ്റ്റിൻ ഗ്രീവ്സിന്റെയും അർധസെഞ്ചുറിയോടെ ഉറച്ച പിന്തുണ നല്കുന്ന കെമർ റോച്ചിന്റെയും കരുത്തിലാണ് വിൻഡീസ് ജയത്തിലേക്ക് ബാറ്റ് വീശുന്നത്. ഗ്രീവ്സ് 347 പന്തിൽ 17 ബൗണ്ടറികൾ ഉൾപ്പെടെ 182 റൺസെടുത്തപ്പോൾ റോച്ച് 53 റൺസോടെ ക്രീസിലുണ്ട്.
നേരത്തെ, ഷായ് ഹോപ്പും സെഞ്ചുറി തികച്ചിരുന്നു. 234 പന്തിൽ 15 ബൗണ്ടറികളും രണ്ടു സിക്സറുമുൾപ്പെടെ 140 റൺസാണ് ഹോപ്പ് എടുത്തത്.
നേരത്തെ, നാലുവിക്കറ്റ് നഷ്ടത്തിൽ 212 റൺസെന്ന നിലയിൽ അഞ്ചാംദിനം ബാറ്റിംഗ് പുനരാരംഭിച്ച വിൻഡീസിന് സ്കോർ 268 റൺസിൽ നില്‍ക്കെ ഷായ് ഹോപ്പിനെ നഷ്ടമായി. തൊട്ടുപിന്നാലെ തെവിൻ ഇംലാച്ചും (നാല്) പുറത്തായതോടെ വിൻഡീസ് ആറിന് 277 റൺസെന്ന നിലയിൽ തോൽവി മണത്തു.
ഇതിനു ശേഷമാണ് നിർണായകമായ കൂട്ടുകെട്ട് പിറന്നത്. ഏഴാം വിക്കറ്റിൽ ക്രീസിൽ ഒന്നിച്ച ഗ്രീവ്സും റോച്ചും ചേർന്ന് സ്കോർ മുന്നോട്ടുകൊണ്ടുപോയി. ഇരുവരും ചേർന്ന് ഇതുവരെ 157 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്.
ന്യൂസിലൻഡിനു വേണ്ടി ജേക്കബ് ഡഫി മൂന്നുവിക്കറ്റ് വീഴ്ത്തിയപ്പോൾ മാറ്റ് ഹെൻറി, സാക് ഫോക്സ്, മൈക്കൽ ബ്രേസ്വെൽ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
NRI
വില്ലിംഗ്ടൺ: ജൈവവൈവിധ്യത്തിനു കനത്ത ഭീഷണിയാകുന്ന പശ്ചാത്തലത്തിൽ കാട്ടുപൂച്ചകളെ കൊന്നൊടുക്കാൻ ന്യൂസിലൻഡ്. 2050ഓടെ രാജ്യത്തുനിന്ന് മുഴുവൻ കാട്ടുപൂച്ചകളെയും കൊന്നൊടുക്കാനാണ് തീരുമാനമെന്ന് പരിസ്ഥിതി മന്ത്രാലയം അറിയിച്ചു.
25 ലക്ഷത്തോളം കാട്ടുപൂച്ചകളെ കൊല്ലേണ്ടിവരുമെന്നാണ് കണക്ക്. ന്യൂസിലൻഡിന്റെ സവിശേഷമായ ജൈവവൈവിധ്യത്തെ സംരക്ഷിക്കുന്നതിനുള്ള "പ്രിഡേറ്റർ ഫ്രീ 2050' പട്ടികയിൽ കാട്ടുപൂച്ചകളെ ഉൾപ്പെടുത്തി.
ദ്വീപ് രാഷ്ട്രമായ ന്യൂസിലൻഡ് മുമ്പും പ്രകൃതിസംരക്ഷണത്തിന്റെ ഭാഗമായി ഇത്തരത്തിൽ ജീവികളെ വൻതോതിൽ കൊന്നൊടുക്കിയിട്ടുണ്ട്. വൻതോതിൽ കൃഷിനാശമുണ്ടാക്കിയതിനെ തുടർന്ന് 2021ൽ പതിനായിരക്കണക്കിനു മയിലുകളെ കൊന്നിരുന്നു.
മുമ്പ് മാനുകൾ പെരുകിയത് പ്രകൃതിസന്തുലിതാവസ്ഥ തെറ്റിച്ചപ്പോൾ ഇവയെയും വൻതോതിൽ കൊന്നൊടുക്കിയിരുന്നു.
International
വില്ലിംഗ്ടൺ: ജൈവവൈവിധ്യത്തിനു കനത്ത ഭീഷണിയാകുന്ന പശ്ചാത്തലത്തിൽ കാട്ടുപൂച്ചകളെ കൊന്നൊടുക്കാൻ ന്യൂസിലാൻഡ്. 2050ഓടെ രാജ്യത്തുനിന്ന് മുഴുവൻ കാട്ടുപൂച്ചകളെയും കൊന്നൊടുക്കാനാണ് തീരുമാനമെന്ന് പരിസ്ഥിതി സംരക്ഷണ മന്ത്രി താമ പൊടാക പറഞ്ഞു. അതേസമയം വളർത്തുപൂച്ചകളുടെ ഉടമകൾ ഭയക്കേണ്ടതില്ലെന്നു മന്ത്രി വ്യക്തമാക്കി.
25 ലക്ഷത്തോളം കാട്ടുപൂച്ചകളെ കൊല്ലേണ്ടിവരുമെന്നാണ് കണക്ക്. ന്യൂസിലാൻഡിന്റെ സവിശേഷമായ ജൈവവൈവിധ്യത്തെ സംരക്ഷിക്കുന്നതിനുള്ള ‘പ്രിഡേറ്റർ ഫ്രീ 2050’ പട്ടികയിൽ കാട്ടുപൂച്ചകളെ ഉൾപ്പെടുത്തിയതായി മന്ത്രി പറഞ്ഞു. മറ്റ് ജീവികളെ വേട്ടയാടുന്നതു മൂലം ജൈവവൈവിധ്യത്തിന് വെല്ലുവിളിയാകുന്ന ജീവികളെ ഉൾപ്പെടുത്തിയതാണ് ‘പ്രിഡേറ്റർ ഫ്രീ 2050’ പട്ടിക.
പക്ഷികളെയും വവ്വാലുകളെയും പല്ലികളെയും പ്രാണികളെയും കാട്ടുപൂച്ചകൾ വ്യാപകമായി വേട്ടയാടുന്നതാണ് ജൈവവൈവിധ്യത്തിനു ഭീഷണിയാകുന്നത്. ദ്വീപ് രാഷ്ട്രമായ ന്യൂസിലാൻഡ് മുമ്പും പ്രകൃതിസംരക്ഷണത്തിന്റെ ഭാഗമായി ഇത്തരത്തിൽ ജീവികളെ വൻതോതിൽ കൊന്നൊടുക്കിയിട്ടുണ്ട്.
വൻതോതിൽ കൃഷിനാശമുണ്ടാക്കിയതിനെ തുടർന്ന് 2021ൽ പതിനായിരക്കണക്കിനു മയിലുകളെ കൊന്നിരുന്നു. മുമ്പ് മാനുകൾ പെരുകിയത് പ്രകൃതിസന്തുലിതാവസ്ഥ തെറ്റിച്ചപ്പോൾ ഇവയെയും വൻതോതിൽ കൊന്നൊടുക്കിയിരുന്നു.
Sports
മുംബൈ: ഇന്ത്യൻ നായകൻ ശുഭ്മാൻ ഗില്ലിന്റെ പരിക്ക് വിലയിരുത്തിയതിനെക്കാള്‍ ഗുരുതരമാണെന്ന് റിപ്പോര്‍ട്ട്. കഴുത്തുവേദന കുറയാന്‍ ഇഞ്ചക്ഷന് എടുത്തെങ്കിലും വേദനയില്‍ കാര്യമായ കുറവില്ലെന്നും തിരിച്ചുവരവിന് മാസങ്ങള്‍ വേണ്ടിവരുമെന്നാണ് സൂചന. ഇതോടെ ഗില്ലിന് ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന, ടി20 പരമ്പരകൾ പൂര്‍ണമായും നഷ്ടമാകുമെന്നാണ് കരുതുന്നത്.
ജനുവരിയില്‍ നടക്കുന്ന ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ മാത്രമെ ഗില്‍ ഗ്രൗണ്ടില്‍ തിരിച്ചെത്താനിടയുള്ളൂവെന്ന് ബിസിസിഐ വൃത്തങ്ങൾ സൂചന നൽകി. ഗില്ലിന്റെ തിരിച്ചുവരവിനായി തിടുക്കം കൂട്ടേണ്ടതില്ലെന്നും അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ടി20 ലോകകപ്പ് നടക്കുന്നതിനാല്‍ ഇതു കൂടി കണക്കിലെടുത്താകും തീരുമാനമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പരിക്കിനെ തുടർന്ന് ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ കളിക്കുന്നില്ല. രണ്ടാം ടെസ്റ്റിനായി ഇന്ത്യൻ ടീമിനൊപ്പം കൊല്‍ക്കത്തയില്‍ നിന്ന് ഗോഹട്ടിയിലെത്തി ഗില്ലിനെ പിന്നീട് ടീമില്‍ നിന്ന് റിലീസ് ചെയ്തിരുന്നു. തുടര്‍ ചികിത്സക്കായി ഗില്‍ പിന്നീട് മുംബൈയിലേക്ക് പോയി.
ഈ മാസം 30 മുതലാണ് ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പര തുടങ്ങുന്നത്. മൂന്ന് ഏകദിനങ്ങളാണ് പരമ്പരയിലുള്ളത്. അതിനുശേഷം ഡിസംബര്‍ ഒമ്പത് മുതല്‍ അഞ്ച് മത്സര ടി20 പരമ്പരയിലും ഇന്ത്യ കളിക്കും. ജനുവരി 11 മുതലാണ് ന്യൂസിലന്‍ഡിനെതിരായ അഞ്ച് മത്സര ടി20 പരമ്പര ആരംഭിക്കുന്നത്. ഇതിലാകും ഗില്‍ ഇനി തിരിച്ചുവരിക എന്നാണ് പ്രതീക്ഷിക്കുന്നത്.
ഗില്ലിന്റെ അഭാവത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരില്‍ പുതിയ നായകനെയും ടി20 പരമ്പരയില്‍ പുതിയ വൈസ് ക്യാപ്റ്റനെയും സെലക്ടര്‍മാര്‍ തെരഞ്ഞെടുക്കേണ്ടിവരും.
Sports
ഹാമിൽടൺ: ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ബാറ്റിംഗ് തെരഞ്ഞെടുത്തു. ഹാമിൽടണിലെ സെഡോൺ പാർക്കാണ് മത്സരവേദി.
പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും വിജയിച്ച ന്യൂസിലൻഡ് സമ്പൂർണ വിജയം ലക്ഷ്യമിട്ടാണ് കളത്തിലിറങ്ങുന്നത്. ആശ്വാസ ജയം തേടിയാണ് വെസ്റ്റ് ഇൻഡീസ് മത്സരത്തിനിറങ്ങുന്നത്.
ന്യൂസിലൻഡ് പ്ലേയിംഗ് ഇലവൺ: ഡിവോൺ കോൺവെ, രചിൻ രവീന്ദ്ര, വിൽ യംഗ്, മാർക്ക് ചാപ്മാൻ, ടോം ലാതം (വിക്കറ്റ് കീപ്പർ), മൈക്കൽ ബ്രെയ്സ്വെൽ, മിച്ചൽ സാന്റ്നർ(നായകൻ), സക്കാരി ഫോൽക്ക്സ്, കൈൽ ജാമീസൺ, മാറ്റ് ഹെന്റി, ജേക്കബ് ഡഫി.
വെസ്റ്റ് ഇൻഡീസ് പ്ലേയിംഗ് ഇലവൺ: ജോൺ കാംബെൽ, അക്കീം അഗസ്റ്റെ, കിയാസി കാർട്ടി, ഷായ് ഹോപ്പ് (നായകൻ/വിക്കറ്റ് കീപ്പർ), ഷെർഫെയ്ൻ റൂതർഫോഡ്, റോസ്റ്റൺ ചെയ്സ്, ജസ്റ്റിൻ ഗ്രീവ്സ്, മാത്യൂ ഫോർഡെ, ഷമാർ സ്പ്രിംഗർ, ഖാരി പിയറി, ജയ്ഡൻ സീൽസ്.
Sports
നേപ്പിയർ: വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ ന്യൂസിലൻഡിന് അഞ്ചുവിക്കറ്റിന്റെ തകർപ്പൻ ജയം. ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് ഉയർത്തിയ 248 റൺസ് വിജയലക്ഷ്യം മൂന്നു പന്തും അഞ്ചുവിക്കറ്റും ബാക്കിനില്‍ക്കെ ആതിഥേയർ മറികടന്നു.
അർധസെഞ്ചുറി നേടിയ ഓപ്പണർമാരായ ഡെവൺ കോൺവേയും (90) രചിൻ രവീന്ദ്രയുമാണ് (56) കിവീസിന് വിജയം സമ്മാനിച്ചത്. 39 റൺസുമായി ടോം ലാഥമും 34 റൺസുമായി നായകൻ മിച്ചൽ സാന്റ്നറും പുറത്താകാതെ നിന്നു. അതേസമയം, വിൽ യംഗ് (11), മാർക്ക് ചാപ്മാൻ (പൂജ്യം), മൈക്കൽ ബ്രേസ്വെൽ (11) എന്നിവർ നിരാശപ്പെടുത്തി.
വിൻഡീസിനു വേണ്ടി മാത്യു ഫോർഡ്, ജെയ്ഡൻ സീൽസ്, ജസ്റ്റിൻ ഗ്രീവ്സ്, റോസ്റ്റൺ ചേസ്, ഷമാർ സ്പ്രിംഗർ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ, വെടിക്കെട്ട് സെഞ്ചുറി നേടിയ നായകൻ ഷായ് ഹോപ്പിന്റെ കരുത്തിലാണ് വിൻഡീസ് ഭേദപ്പെട്ട സ്കോറിലെത്തിയത്. 69 പന്തിൽ 13 ബൗണ്ടറികളും നാലു സിക്സറുമുൾപ്പെടെ 109 റൺസെടുത്ത ഹോപ് പുറത്താകാതെ നിന്നു.
Sports
വെല്ലിംഗ്ടൺ: വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ന്യൂസിലൻഡിന് ആവേശ ജയം. അവസാന പന്ത് വരെ നീണ്ട മത്സരത്തിൽ ഏഴ് റൺസിനാണ് കിവീസ് വിജയിച്ചത്.
ന്യൂസിലൻഡ് ഉയർത്തിയ 270 റൺസ് വിജയലക്ഷ്യം പിന്തുടർന്ന വെസ്റ്റ് ഇൻഡീസിന് ആറ് വിക്കറ്റ് നഷ്ടത്തിൽ 262 റൺസ് നേടാനെ സാധിച്ചുള്ളു. 55 റൺസുമായി ഷെർഫെയ്ന്‍ റൂതർഫോർഡും 38 റൺസുമായി ജസ്റ്റിൻ ഗ്രീവ്സും 37 റൺസുമായി നായകൻ ഷായ് ഹോപും തിളങ്ങിയെങ്കിലും ടീമിനെ വിജയിപ്പിക്കാനായില്ല.
ന്യൂസിലൻഡിന് വേണ്ടി കൈൽ ജാമീസൺ മൂന്ന് വിക്കറ്റ് എടുത്തു. മാറ്റ് ഹെന്റിയും സക്കാറി ഫോൽക്ക്സും മിച്ചൽ സാന്റ്നറും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 269 റൺസ് എടുത്തത്. സെഞ്ചുറി നേടിയ ഡാരൽ മിച്ചല്ലിന്റെ മികവിലാണ് കിവീസ് മികച്ച സ്കോർ പടുത്തുയർത്തിയത്. 119 റൺസാണ് മിച്ചൽ എടുത്തത്. ഡിവോൺ കോൺവെ 49 റൺസും മൈക്കൽ ബ്രെയ്സ്വെൽ 35 റൺസും എടുത്തു.
വെസ്റ്റ് ഇൻഡീസിന് വേണ്ടി ജെയ്ഡൻ സീൽസ് മൂന്ന് വിക്കറ്റ് വീഴ്ത്തി. മാത്യൂ ഫോർഡെ രണ്ട് വിക്കറ്റും ജസ്റ്റിൻ ഗ്രീവ്സും റോസ്റ്റൺ ചെയ്സും ഓരോ വിക്കറ്റ് വീതവും എടുത്തു. ഡാരൽ മിച്ചൽ ആണ് മത്സരത്തിലെ താരം. വിജയത്തോടെ ന്യൂസിലൻഡ് പരമ്പരയിൽ 1-0 ത്തിന് മുന്നിലെത്തി.
Sports
നെൽസൺ: ന്യൂസിലൻഡ്-വെസ്റ്റ് ഇൻഡീസ് ടി20 പരമ്പരയിലെ നാലാം മത്സരം നിർത്തിവച്ചു. കനത്ത മഴയെ തുടർന്നാണ് മത്സരം നിർത്തിവച്ചത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ വെസ്റ്റ് ഇൻഡീസിന്റെ ഇന്നിംഗ്സിനിടെയാണ് മഴ എത്തിയത്. 6.3 ഓവറിൽ വെസ്റ്റ് ഇൻഡീസ് ഒരു വിക്കറ്റ് നഷ്ടത്തിൽ 38 റൺസെടുത്തിട്ടുണ്ട്.
12 റൺസുമായി അമീർ ജാംഗോയും മൂന്ന് റൺസുമായി ഷായ് ഹോപുമാണ് ക്രീസിലുള്ളത്. 21 റൺസെടുത്ത അലിക്ക് അത്തനാസെയുടെ വിക്കറ്റാണ് വിൻഡീസ് നഷ്ടമായത്.
Sports
നെൽസൺ: വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പരയിലെ നാലാം മത്സരത്തിൽ ടോസ് നേടിയ ന്യൂസിലൻഡ് ബൗളിംഗ് തെരഞ്ഞെടുത്തു. ന്യൂസിലൻഡിലെ നെൽസണിലുള്ള സാക്സ്റ്റൺ ഓവൽ ആണ് വേദി.
പരമ്പരയിൽ ന്യൂസിലൻഡ് രണ്ട് മത്സരങ്ങളിൽ വിജയിച്ചപ്പോൾ വെസ്റ്റ് ഇൻഡീസ് ഒരു മത്സരത്തിൽ കിവീസിനെ പരാജയപ്പെടുത്തി. ഇന്ന് ജയിച്ചാൽ ന്യൂസിൻഡിന് പരമ്പര സ്വന്തമാക്കാം. പരമ്പരയിൽ ഒപ്പമെത്താമെന്നുള്ള പ്രതീക്ഷയിലാണ് വെസ്റ്റ് ഇൻഡീസ് കളത്തിലിറങ്ങുന്നത്.
ന്യൂസിലൻഡ് പ്ലേയിംഗ് ഇലവൺ: ഡിവോൺ കോൺവെ (വിക്കറ്റ് കീപ്പർ), ടിം റോബിൻസൺ, രചിൻ രവീന്ദ്ര, മാർക്ക് ചാപ്മാൻ, ഡാരൽ മിച്ചൽ, മൈക്കൽ ബ്രെയ്സ്വെൽ, ജെയിംസ് നീഷാം, മിച്ചൽ സാന്റ്നർ (നായകൻ), കൈൽ ജാമീസൺ, ഇഷ് സോദി, ജേക്കബ് ഡഫി.
വെസ്റ്റ് ഇൻഡീസ് പ്ലേയിംഗ് ഇലവൺ: അലിക്ക് അത്തനാസെ, അമീർ ജാംഗോ, ഷായ് ഹോപ് (നായകൻ/വിക്കറ്റ് കീപ്പർ), ഷെർഫെൻ റൂതർഫോഡ്, അക്കീം അഗസ്റ്റെ, റോഷ്സ്റ്റൺ ചെയ്സ്, റോവ്മാൻ പവൽ, റോമാരിയോ ഷെപ്പേർഡ്, ജേസൺ ഹോൽഡർ, മാത്യൂ ഫോർഡെ, ഷമാർ സ്പ്രിംഗർ.
NRI
ഓക്ലൻഡ്: മലയാളി നഴ്സ് ഹൃദയസംബന്ധമായ രോഗത്തെ തുടര്‍ന്ന് ന്യൂസിലൻഡിൽ അന്തരിച്ചു. എറണാകുളം അങ്കമാലി സ്വദേശി സോണി വർഗീസ്(31) ആണ് മരിച്ചത്. മലയാറ്റൂർ പറപ്പിള്ളി കുടുംബാംഗമാണ്.
ഭർത്താവ്: അങ്കമാലി കൊരട്ടി സ്വദേശി റോഷൻ ആന്റണി. മകൻ: ഒന്നര വയസുകാരനായ ആദം റോഷൻ. രണ്ടുവർഷം മുമ്പാണ് ഭർത്താവിനൊപ്പം സോണി ന്യൂസിലൻഡിലെത്തിയത്.
പ്രസവത്തിന് പിന്നാലെയാണ് ഹൃദയസംബന്ധമായ രോഗം തിരിച്ചറിഞ്ഞത്. ഹൃദയം മാറ്റിവയ്ക്കാനുള്ള തയാറെടുപ്പിലായിരുന്നു സോണിയും കുടുംബവും.
സോണിയുടെ നിര്യാണത്തിൽ ഓക്ലൻഡ് മലയാളി സമാജം അനുശോചനം രേഖപ്പെടുത്തി. സംസ്കാരം പിന്നീട് ന്യൂസിലൻഡിൽ നടക്കും.
NRI
വെല്ലിംഗ്ടൺ: ദേശീയപക്ഷിയായ കിവിയുടെ അപൂർവ ഇനത്തെ 50 വർഷത്തിനുശേഷം കണ്ടെത്തിയതിന്റെ ആഹ്ലാദത്തിലാണു ന്യൂസിലൻഡ്. ഏറ്റവും ചെറിയ ഇനമായ പുകുപുകു (ലിറ്റിൽ സ്പോട്ടഡ് കിവി) കിവിയെയാണു കണ്ടെത്തിയതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
വടക്കൻ ദ്വീപിലെ ആദംസ് വനത്തിൽ ഒരു വേട്ടക്കാരനാണു പക്ഷിയെ കണ്ടത്. പിന്നീട് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി അപൂർവ ഇനത്തിൽപ്പെട്ടതാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
പെൺ കിവിയെയാണു കണ്ടെത്തിയത്. 1978നുശേഷം ഇതാദ്യമായാണു രാജ്യത്ത് ഈയിനത്തിൽപ്പെട്ട കിവി പക്ഷിയെ കാണുന്നത്. ചിറകുണ്ടെങ്കിലും പറക്കാനാകാത്ത പക്ഷികളുടെ കൂട്ടത്തിൽപ്പെട്ടവയാണു കിവികൾ.
വളരെ ചെറിയ ചിറകായതിനാലാണ് ഇവയ്ക്കു പറക്കാൻ സാധിക്കാത്തത്. വളരെവേഗം വേട്ടയാടപ്പെടുന്ന പക്ഷികൂടിയാണിവ. പ്രധാനമായും അഞ്ചുതരം കിവി വർഗങ്ങളാണ് ലോകത്തുള്ളത്.
NRI
വെല്ലിംഗ്ടൺ: ന്യൂസിലൻഡിലെ തരാനാകി പർവതത്തിന് ഒരു വ്യക്തിക്കു ലഭിക്കുന്ന അവകാശങ്ങൾ നൽകി സർക്കാർ. ഒരു മനുഷ്യനുള്ള അധികാരങ്ങൾ, കടമകൾ, ഉത്തരവാദിത്വങ്ങൾ, ബാധ്യതകൾ എന്നിവ പർവതത്തിനു നൽകുന്ന നിയമം വ്യാഴാഴ്ചയാണു പാസാക്കിയത്
ന്യൂസിലൻഡിലെ ഗോത്രവിഭാഗമായ മാവോരികൾ പാവനമായി കരുതുന്ന പർവതമാണിത്. ന്യൂസിലൻഡിലെ വടക്കൻ ദ്വീപിലുള്ള 2518 മീറ്റർ ഉയരമുള്ള മൗണ്ട് തരാനാകി പ്രമുഖ വിനോദസഞ്ചാരകേന്ദ്രമാണ്.
തരാനാകി മൗംഗ എന്നും പർവതം അറിയപ്പെടുന്നു.